വാഷിങ്ടൺ: ഭ്രാന്തനായ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഇതുവരെ നേരിട്ടിട്ടില്ലാത്ത പരീക്ഷ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ട്വിറ്റിലൂടെയാണ് ഉത്തരകൊറിയക്കെതിരെയും കിം ജോങ് ഉന്നിനെതിരെയും ഡോണൾഡ് ട്രംപ് വീണ്ടും രൂക്ഷ വിമർശനങ്ങളുമായി .
ആളുകളെ പട്ടിണിക്കിടാനും കൊല്ലാൻ പോലും മടിക്കാത്തയാളാണ് ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉൻ. ഇതുവരെ നേരിട്ടില്ലാത്ത വലിയ പരീക്ഷണങ്ങൾ ഉന്നിന് നേരിടേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
മാനിസിക വിഭ്രാന്തിയുള്ള ട്രംപിെൻറ ഭീഷണിക്ക് അമേരിക്ക കനത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് കിം ജോങ് ഉൻ പറഞ്ഞിരുന്നു. ഉത്തരകൊറിയയെ തകർക്കുമെന്ന അമേരിക്കയുടെ പ്രസ്താവനക്ക് പിന്നാലെയാണ് രൂക്ഷമായ വിമർശനങ്ങളുമായി കിം രംഗത്തെത്തിയത്. യു.എൻ പൊതുസഭയിലെ ട്രംപിെൻറ പ്രസ്താവനയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.