വാഷിങ്ടൺ: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി വൈസ് പ്രസിഡന്റ് ജോ ബൈഡന് യു.എസ് പ്രസിഡൻറ് ബരാക് ഒബാമയുടെ ആദരം. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വെച്ചായിരുന്നു ജോ ബൈഡനെ തന്നെ ഞെട്ടിപ്പിച്ച പ്രഖ്യാപനം. വൈസ് പ്രസിഡന്റിനായി വൈറ്റ് ഹൗസിൽ ഒരുക്കിയ വിടവാങ്ങൽ ചടങ്ങിലായിരുന്നു സംഭവം.
ഒബാമയുടെ അടുത്ത സുഹൃത്തായ ബൈഡനെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഒബാമ അവാർഡ് പ്രഖ്യാപിച്ചത്. സൈനികനോട് സ്റ്റേജിലേക്ക് വരാൻ ആവശ്യപ്പെട്ട ശേഷം ഒബാമ പുരസ്കാരം പ്രഖ്യാപിച്ചു. പ്രഖ്യാപനം കേട്ട് സ്റ്റേജിന് പിൻതിരഞ്ഞ് നിന്ന് ബൈഡൻ കരയുകയും തൂവാല കൊണ്ട് മുഖം തുടക്കുകയും ചെയ്തു. നിറകണ്ണുകളോടെയാണ് അദ്ദേഹം സദസ്സിനെ മറുപടി പ്രസംഗത്തിനായി പിന്നീട് അഭിമുഖീകരിച്ചത്. കരഞ്ഞും ചിരിപ്പിച്ചും പ്രസംഗം തുടർന്ന ബൈഡൻ താൻ ഈ മെഡലിന് അർഹനല്ലെന്ന് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറും വൈസ് പ്രസിഡൻറും തമ്മിലുള്ള സൗഹൃദബന്ധം പ്രശസ്തമാണ്. വിടവാങ്ങൽ ചടങ്ങിനിടെ ഇരുവരും പരസ്പരം ഒാർമകൾ പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.