യു.എസിൽ 136 യാത്രക്കാരടങ്ങിയ വിമാനം റൺവെയിൽ നിന്ന്​ തെന്നി നദിയിൽ പതിച്ചു

ഫ്ലോറിഡ: യു.എസിലെ ഫ്ലോറിഡയിൽ വിമാനം ഇറങ്ങുന്നതിനിടെ തെന്നി നദിയിൽ പതിച്ചു. 136 യാത്രക്കാരുമായി ഗ്വാണ്ടനാമോ ബേയിലെ നേവൽ സ്​റ്റേഷനിൽ നിന്ന്​ പറന്നുയർന്ന ബോയിങ്​ 737 വാണിജ്യ വിമാനമാണ് അപകടത്തിൽ പെട്ടത്​.

വിമാനം ഇറക്കുന്നതിനിടെ ​ഫ്ലോറിഡ​ ജാക്​സൺവില്ലെയിലെ റൺവെയിൽ നിന്ന്​ സ​െൻറ്​ ജോൺസ്​ നദിയി​േലക്ക്​ തെന്നി വീഴുകയായിരുന്നു​. വെള്ളിയാഴ്​ച പ്രാദേശിക സമയം രാത്രി 9.40നായിരുന്നു അപകടം. ആളപായമൊന്നും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല.

മിയാമി ഇൻറർനാഷണൽ എയർലൈൻസി​േൻറതാണ്​ വിമാനം. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന്​​ ജാക്​സൺവില്ലെ മേയർ ട്വീറ്റ്​​ ചെയ്​തു.

Tags:    
News Summary - Boeing 737 With 136 On Board Skids On Runway, Falls Into River In US -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.