മോണ്ട വിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വായിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പ്രതിപക്ഷ സ്ഥാനാർഥി യമാൻഡൂ ഒർസിക്ക് ജയം. മധ്യ-വലത് ഭരണസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥി അൽവാരോ ഡെൽഗാഡോയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
മുൻ ചരിത്ര അധ്യാപകനും മേയറുമാണ് 57 കാരനായ ഒർസി. ഇടതുപക്ഷ ബ്രോഡ് ഫ്രണ്ട് സഖ്യത്തിന്റെ സ്ഥാനാർഥിയായ ഒർസി 49.8 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം ഡെൽഗാഡോക്ക് 45.9 ശതമാനം വോട്ടാണ് ലഭിച്ചത്.
രാജ്യത്തിന്റെ ഭാവി മാറ്റേണ്ടതുണ്ടെന്ന് ഫലം പുറത്തുവന്ന ശേഷം ഒർസി പ്രതികരിച്ചു. 34 ലക്ഷം മാത്രം ജനങ്ങളുള്ള സമ്പന്ന രാജ്യമായ ഉറുഗ്വായിൽ സൗഹാർദ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.