കാലിഫോർണിയ: ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് ഗവർണര്‍ ഗാവിന്‍ ന്യൂസോം ഉത്തരവിട്ടതോടെ കാലിഫോർണിയ സ്റ്റേറ്റ് നിശ്ചലം. കോവിഡ് 19 പകര്‍ച്ചവ്യാധി അമേരിക്കയെ പിടിച്ചുകുലുക്കുന്നതിനിടെയാണ് നടപടി.
അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ അവസാന 24 മണിക്കൂറില്‍ 126 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.
ഭക്ഷണശാലകളും ബാറുകളും ക്ലബുകളും ജിമ്മുകളും അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്. പൊതുപരിപാടികളും കൂടിച്ചേരലുകളും കർശനമായി വിലക്കി. അതേസമയം മെഡിക്കല്‍ ഷോപ്പുകളും അത്യാവശ്യ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനുള്ള കടകളും ബാങ്കുകളും പ്രവര്‍ത്തിക്കും. എന്നാൽ അതിനും നിരവധി നിബന്ധനകളാണ് ഗവർണർ വെച്ചിട്ടുള്ളത്.
നാല് ദിവസം കൂടുംതോറും കാലിഫോര്‍ണിയയുടെ പലഭാഗങ്ങളിലും നാലിരട്ടിയോളമാണ് കോവിഡ് 19 രോഗം പകരുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ നിയന്ത്രണാതീതമായ സാഹചര്യം തുടരുകയാണെങ്കില്‍ അമേരിക്കയിൽ എട്ട് ആഴ്ചക്കുള്ളില്‍ 25.5 കോടി പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് അയച്ച കത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. 3.96 കോടി ജനങ്ങളുള്ള കാലിഫോര്‍ണിയയിൽ ഈ സാഹചര്യം ഒഴിവാക്കാനാണ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.