വാഷിങ്ടൺ: ന്യൂയോർക് നഗരത്തിെൻറ വിസ്തീർണത്തേക്കാൾ വരും യു.എസ് സംസ്ഥാനമായ കാലിഫോർണിയയെ ഇപ്പോൾ ഭീതിയിലാഴ്ത്തിയിരിക്കുന്ന ‘മെൻഡോസിനോ തീസമുച്ചയം’. ഏഴുപേർ മരിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് കാലിഫോർണിയ നേരിടുന്നത്. ആയിരത്തിലധികം കെട്ടിടങ്ങൾ തീ വിഴുങ്ങിക്കഴിഞ്ഞു. രണ്ടു ഭാഗങ്ങളിൽനിന്നായി വ്യാപിക്കുന്ന തീയെ ഒരുമിച്ചാണ് മെൻഡോസിനോ തീസമുച്ചയം’ എന്ന് വിശേഷിപ്പിക്കുന്നത്. തിങ്കളാഴ്ചയിലെ കണക്കനുസരിച്ച് 443.4 ചതുരശ്ര മൈലാണ് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീയുടെ വിസ്തൃതി.
304 ചതുരശ്ര മൈലാണ് ന്യൂയോർക് നഗരത്തിെൻറ വിസ്തീർണം. 2017ലുണ്ടായ തോമസ് ഫയറാണ് കാലിഫോർണിയ ഇതിനുമുമ്പ് കണ്ട ഏറ്റവും വിസ്തീർണമുള്ള (440 ചതുരശ്ര മൈൽ) കാട്ടുതീ.14,000 അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ എവിടെയുമെത്തിയിട്ടില്ല. 30 ശതമാനം തീ മാത്രമേ കെടുത്താനായിട്ടുള്ളൂ.
തീ മുഴുവനായി അണക്കാൻ ഒരാഴ്ചയെടുക്കും.കാട്ടുതീയുടെ പശ്ചാത്തലത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവന വിവാദമായി. വെള്ളം കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ടവർക്ക് സംഭവിച്ച വീഴ്ചയാണ് അപകടകാരണം.അണക്കെട്ടുകളിലെ വെള്ളം സമുദ്രത്തിലേക്ക് ഒഴുക്കുന്നതിന് പകരം, പുഴകളിലേക്കും അരുവികളിലേക്കും വിട്ട് സ്വാഭാവികഗതിക്ക് വിട്ടുകൊടുക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.