കാലിഫോർണിയയിൽ മണ്ണിടിച്ചിൽ; മരണം 17 ആയി

സാൻഫ്രാൻസിസ്കോ: തെക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണം 17 ആയി. 28 ഒാളം ​േപർക്ക്​ പരിക്കേറ്റു. 13 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന്​ അധികൃതർ അറിയിച്ചു. നൂറിലേറെ വീടുകൾ പൂര്‍ണമായും തകര്‍ന്നു. 300ലേറെ വീടുകൾക്ക്​ ഭാഗികമായി നാശനഷ്​ടം സംഭവിച്ചിട്ടുണ്ട്​.  

പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. 50 ലേറെ പേരെ മണ്ണിനടിയിൽ നിന്ന്​ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. പ്രധാനപ്പെട്ട ഹൈവേയടക്കം കലിഫോര്‍ണിയയിലെ റോഡുകള്‍ പലതും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

Tags:    
News Summary - California mudslides death toll rises to 17 - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.