ന്യൂയോർക്: യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ പടർന്നുപിടിച്ച കാട്ടുതീയില്‍ കാണാതായവരുടെ എണ്ണം 631 ആയി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 500 പേർ കാണാതായെന്നായിരുന്നു റിപ്പോർട്ട്. മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് പടർന്നുപിടിച്ച കാട്ടുതീ രാജ്യത്ത് വൻനാശനഷ്ടമാണ് വരുത്തിവെച്ചത്.
പാരഡൈസ് നഗരത്തിലാണ് തീ കൂടുതൽ നാശം വിതച്ചത്. 12,000 കെട്ടിടങ്ങളും 9700 വീടുകളും കത്തിനശിച്ചു. 1,40,000 ഏക്കറുകളിൽ തീ വ്യാപിച്ചു. ഇപ്പോഴും തീ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല. സൈന്യവും ഫോറന്‍സിക് സംഘവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദൗത്യം പൂര്‍ത്തിയാക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.