വാഷിങ്ടൺ: നീലച്ചിത്ര നടിക്ക് പണം നൽകുന്നത് സംബന്ധിച്ച് തെൻറ അഭിഭാഷകനായിരുന്ന മൈക്കിൾ കോഹെെൻറതായി പുറത്തുവന്ന ടേപ് കെട്ടിച്ചമച്ചതാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നടിക്ക് പണംനൽകി കേസ് ഒത്തുതീർക്കുന്നത് സംബന്ധിച്ച് ട്രംപുമായി സംസാരിച്ചിരുന്നുവെന്നാണ് കോഹെൻ വെളിപ്പെടുത്തിയത്.
ശബ്ദരേഖയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ട്രംപ് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. കോഹെെൻറ വീട്ടിൽ എഫ്.ബി.െഎ നടത്തിയ റെയ്ഡിലാണ് ടേപ്പുൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തത്. െതരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരെ സ്റ്റോമി ഡാനിയേല്‍ ലൈംഗികാരോപണവുമായി രംഗത്ത് എത്തിയിരുന്നു. നടി പരസ്യമായി രംഗെത്തത്തിയതോടെ ഇത് തടയുന്നതിനാണ് പണം നൽകിയതെന്നാണ് കോഹെെൻറ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.