ന്യൂയോർക്: സംഘർഷമേഖലകളിൽ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതായി െഎക്യരാഷ്ട്രസഭ സംഘടനയായ യൂനിെസഫ്. 2017ൽ സംഘർഷമേഖലകളിൽ കുട്ടികളുടെ സാഹചര്യം കൂടുതൽ ദുസ്സഹമായെന്ന് യൂനിെസഫ് നിരീക്ഷിച്ചു . ഇത്തരം മേഖലകളിൽ കുട്ടികളെ ചാവേറുകളായും മനുഷ്യകവചമായും വരെ ഉപയോഗിക്കുന്നുണ്ട്. ബലാത്സംഗം, നിർബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോകൽ, അടിമവ്യാപാരം തുടങ്ങിയ ചൂഷണങ്ങൾക്ക് ഇവർ ഇരയാവുന്നു. മ്യാന്മർ, ദക്ഷിണ സുഡാൻ, നൈജീരിയ, ഇറാഖ്, സിറിയ, യമൻ എന്നീ രാജ്യങ്ങളിലെ കണക്കുകൾ ഉദ്ധരിച്ചാണ് യൂനിെസഫ് പ്രസ്താവനയിറക്കിയത്.
ഭീകരസംഘടനകൾ മോചിപ്പിക്കുന്ന കുട്ടികളെ ഒൗദ്യോഗിക സേനാംഗങ്ങൾ പീഡിപ്പിക്കുന്ന സംഭവങ്ങളും ഇൗ വർഷം റിപ്പോർട്ട് ചെയ്തു. പോഷകാഹാരക്കുറവ്, ജലക്ഷാമം, ശുചിത്വമില്ലായ്മ തുടങ്ങിയ കാരണങ്ങളും കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. സംഘർഷമേഖലകളിൽ കഴിയുന്ന 27 ദശലക്ഷം കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരായി കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.