തീവ്രവാദികളെന്ന്​; സിഖുകാരെ വിമാനത്തിൽ നിന്ന്​ ഇറക്കി വിട്ട അവതാരകക്കെതിരെ ലോകം

ന്യൂയോർക്​: തലപ്പാവ്​ ധരിച്ചെത്തിയ സിഖ്​ വംശജരെ കണ്ട്​ ഭയന്ന്​​ വിമാനത്തിൽ നിന്നും ഇറക്കി വിടാൻ ആജ്ഞാപിച്ച ഫോക്​സ്​ ടി.വി ഹാസ്യ അവതാരക ജെസ്സ്​ ഹിലാരിയസിന്​ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം. മുസ്​ലിംകളാണെന്ന്​ തെറ്റ ിധരിച്ച്​ നാല്​ സിഖുകാർക്കെതിരായാണ്​ ജെസ്സ്​ വിമാന അധികൃതരോട്​ പരാതി പറഞ്ഞത്​.

കുടുംബവുമൊത്തായിരുന്ന ു സിഖുകാർ എത്തിയിരുന്നത്​. അവരെ ഇറക്കിവിടുന്നത്​ സ്​മാർട്​ഫോണിൽ പകർത്തി ‘‘എവിടേക്കാണ്​ നിങ്ങൾ ​പോകുന്നത ്​’’ എന്ന്​ പറഞ്ഞ്​​ കളിയാക്കുന്ന വീഡിയോയും അവർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.. ജെസ്സി​​​​​​െൻറ നിർദേശ പ്ര കാരം സിഖുകാരെ ഇറക്കി വിട്ട വിമാന കമ്പനിയും വിമർശനം നേരിടുന്നുണ്ട്​.

മോശമായ ഭാഷ ഉപയോഗിച്ചാണ്​ ത​​​​​​െൻ റ പ്രവർത്തിയെ ജെസ്​ ന്യായീകരിച്ചത്​. ‘‘തലപ്പാവ്​ ധരിച്ചെത്തിയ അവരെ കണ്ട്​ എനിക്ക്​ പേടി തോന്നി. ഞാൻ കറുത്ത വർഗക്കാരുടേയും വിവിധ ജാതിക്കാരുടെയും പക്ഷത്ത്​ നിന്നില്ല എന്ന കാരണത്താൽ​ നിങ്ങൾക്ക് എന്നോട്​ ദേഷ്യമാണോ...? എനിക്ക്​ എന്താണ്​ തോന്നുന്നത്​ അത്​ ഞാൻ പറയും.. എനിക്ക്​ അവരെ കണ്ടതും ഭയം തോന്നി.. അത്ര തന്നെ..

ജെസ്​ ഹിലാരിയസ്​ കയറിയ വിമാനത്തിൽ അവർക്ക്​ പരിചയമില്ലാത്ത വേഷത്തിൽ നാല്​ പേർ കയറിയതാണത്രേ അവരെ ചൊടിപ്പിച്ചത്​. ത​​​​​​െൻറ പരാതിക്ക്​ ശേഷം വിമാനത്തിലുള്ള എല്ലാവരോടും പുറത്ത്​ പോകാൻ ആവശ്യപ്പെട്ടതായും പ്രശ്​നങ്ങൾ പരിഹരിച്ച്​ എല്ലാവരും തിരിച്ച്​ വിമാനത്തിൽ കയറിയെങ്കിലും നാല്​ സിഖ്​ വംശജരെ കണ്ടില്ലെന്നും ജെസ്​ വ്യക്​തമാക്കി.

അവരെ കണ്ടതും ഞാൻ ഭയന്നു.. ഞാൻ എല്ലാം തികഞ്ഞ ആളാണെന്ന്​ പറയുന്നില്ല.. സംഭവത്തിൽ മാപ്പ്​ പറയാനും ഉദ്ദേശിക്കുന്നില്ല - പോസ്റ്റുകൾ വിവാദമായതോടെ വിശദീകരണമായി ജെസ്​ പറഞ്ഞു.

ഞാൻ ഒരിക്കലും ഒരു വംശീയവാദിയല്ല.. എ​​​​​​െൻറ കുടുംബത്തിൽ മുസ്​ലിം അംഗങ്ങളുണ്ട്​. എന്നാൽ വ്യത്യസ്​ത രീതിയിലുള്ള മുസ്​ലിങ്ങളെ കുറിച്ച്​ എനിക്ക്​ അറിയില്ലായിരുന്നു.. അത്​ ഞാൻ അംഗീകരിക്കുന്നു.. വസ്​തുതയോട്​ ഞാൻ മുഖം തിരിച്ചു.. നിങ്ങൾക്ക്​ എന്നെ പറഞ്ഞ്​ മനസിലാക്കാം.. -ജെസ്​ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.

ജെസ്​ ഹിലാരിയസ്​

ഞാൻ ആരെയും വിമാനത്തിൽ നിന്ന്​ പുറത്താക്കിയിട്ടില്ല.. ഒരാളോടും മോശമായി സംസാരിച്ചിട്ടുമില്ല.. എല്ലാ മുസ്​ലിം മതവിഭാഗക്കാരോടും ഞാൻ മാപ്പ്​ പറയുന്നു.. എന്നാൽ സിഖുകാരെ മുസ്​ലിംകളായി തെറ്റിധരിച്ച അവരെ തിരുത്തികൊണ്ട്​ നിരവധി പേർ രംഗത്ത്​ വരികയും ചെയ്​തു. ന്യൂസീലാൻഡിലെ പള്ളികളിൽ അമ്പതോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്​ ശേഷം ഇത്തരമൊരു സംഭവം അരങ്ങേറിയത്​ ആഗോളതലത്തിൽ വലിയ ചർച്ചക്കാണ്​ വഴിവെച്ചത്​.

ജെസ്​ ഹിലാരിയസി​​​​​​െൻറ പ്രവർത്തിയിൽ കറുത്ത വർഗക്കാർ പലരും അതീവ ദുഃഖം രേഖപ്പെടുത്തി. കറുത്ത വർഗക്കാർ നേരിടുന്ന വംശീയ അധിക്ഷേപം മറന്ന്​ കൊണ്ടാണ്​ ഇത്തരം നീച പ്രവർത്തി ചെയ്യുന്നതെന്ന്​ ചിലർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ക്രൂരമായ പ്രവർത്തി ചെയ്​ത്​ അതിനെ മോശമായ ഭാഷ ഉപയോഗിച്ച്​ ന്യയീകരിച്ചതിനെയും പലരും വിമർശിച്ചു..

Tags:    
News Summary - Comedian Jess Hilarious facing Racism acquisitions-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.