ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുെട അമേരിക്കൻ സന്ദർശനത്തെ കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു. മുസ്ലിം വിരോധത്തിൽ സമാന ചിന്താഗതിക്കാരായ രണ്ട് മാനസിക രോഗികളുെട സംഗമമാണ് നടന്നതെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. ദൈവം അമേരിക്കയെയും തെൻറ രാജ്യത്തെയും രക്ഷിക്കെട്ട എന്നും ഷീല ദീക്ഷിത് ട്വീറ്റ് ചെയ്തു.
മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ലെന്ന് കോൺഗ്രസ് വാക്താവ് മനീഷ് തിവാരി പ്രതികരിച്ചു. സംയുക്ത പ്രസ്താവനയിൽ പുതുതായി ഒന്നുമില്ലെന്നും തിവാരി പറഞ്ഞു. ഇന്ത്യക്കാരെ ബാധിക്കുന്ന എച്ച് വൺ ബി വിസയെ കുറിച്ച് ചർച്ച നടത്തിയില്ലെന്നും തിവാരി കുറ്റപ്പെടുത്തി.
തീവ്രവാദത്തെ ഒരുമിച്ച് ചെറുക്കുെമന്ന് മോദിയും ട്രംപും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. ത്രിരാഷ്ട്ര സന്ദർശനത്തിെൻറ ഭാഗമായാണ് മോദി അമേരിക്കയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.