കലിഫോര്‍ണിയ: കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി ബര്‍ക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ സന്ദർശിക്കും. സെപ്റ്റംബര്‍ 11ന് വൈകിട്ട് 6.30 മുതല്‍ 8.30 വരെയാണ് സന്ദർശനമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.
യൂണിവേഴ്സിറ്റി ഇന്‍റര്‍നാഷണല്‍ ഹൗസ് ആയ ചെവറോണ്‍ ഓഡിറ്റോറിയത്തില്‍ 'ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ച്' രാഹുൽ പ്രഭാഷണം നടത്തും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ എങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാന ശക്തിയായി ഉയര്‍ത്തിക്കൊണ്ടു വരാമെന്നുള്ളതിനെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് രാഹുൽ പങ്കുവെക്കും. തുടര്‍ന്ന് 30 മിനിട്ട് സദസ്യരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കും.
ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. iis.berkeley.edu/rahulgandhi2017 എന്ന വെബ്സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.