മഡ്രിഡ്: കോവിഡ് 22,000ത്തിലധികം പേരുടെ ജീവനെടുത്തതോടെ, യുദ്ധസമാന ഒരുക്കങ്ങളുമായ ി രാജ്യങ്ങൾ. ലോകമെമ്പാടും കോടിക്കണക്കിനാളുകളാണ് ലോക്ഡൗണിലായത്. അഞ്ചുലക്ഷത ്തോളം പേർ രോഗബാധിതരായി. അതിവേഗത്തിലാണ് രോഗം പടരുന്നത്. രോഗമുണ്ടാക്കുന്ന സാമ് പത്തിക ആഘാതങ്ങൾ ലോകം കണ്ടിട്ടില്ലാത്ത വിധമായിരിക്കുമെന്നും ചിലർ കരുതുന്നു. ഈ ഭീഷ ണി തുടച്ചുനീക്കാൻ ലോകം കൈകോർക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
രോഗഭീഷണി വ്യാപിച്ചതോടെ, റഷ്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. മോസ്കോയിൽ കഫേകളും ഷോപ്പുകളും പാർക്കുകളും അടച്ചു. ടൂറിസം ആശ്രയിച്ച് കഴിയുന്ന തായ്ലൻറ് അതിർത്തികൾ അടച്ചു. ടോക്യോയിൽ ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് വിലക്കി.യു.എസിൽ മാത്രം തൊഴിലില്ലായ്മ നിരക്ക് 30 ശതമാനം കൂടുമെന്നാണ് ചില കേന്ദ്രങ്ങൾ പറയുന്നത്. ഈ വർഷമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജി 20 രാജ്യങ്ങൾ അനുഭവിക്കാൻ പോകുന്നതെന്ന് റെയ്റ്റിങ് ഏജൻസിയായ ‘മൂഡീസ്’ പറയുന്നു. യു.എസിൽ കോവിഡ് മരണം 1050 കടന്നതോടെ, പണവും ഭക്ഷണവും വെള്ളവും ടോയ്ലറ്റ് പേപ്പറും മറ്റും മോഷ്ടിക്കാൻ ആരെങ്കിലും വീട്ടിലെത്തും എന്ന ഭയമൂലം ജനം തോക്കുകൾ വാങ്ങിക്കൂട്ടുന്നതും വർധിച്ചു.
ഇറാനിൽ മരണം 2,200 കടന്നു. സ്പെയിനിൽ നാലായിരവും. ലണ്ടൻ ആശുപത്രികളിൽ കോവിഡ് രോഗികളുടെ ‘സുനാമി’യാണെന്നാണ് റിപ്പോർട്ട്. ദരിദ്ര സാഹചര്യങ്ങളിൽ കഴിയുന്ന രാജ്യങ്ങളിലും അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യകളെപ്പോലുള്ളവർക്കും രോഗം പടർന്നാൽ കാര്യങ്ങൾ കൈവിടുമെന്നാണ് ലോകം ആശങ്കപ്പെടുന്നത്. ചൈനയിൽ പുതുതായി 67 കേസുകൾ റിപ്പോർട്ട് ചെയ്തു. ആറുപേർ മരിച്ചു. ഇറ്റലിയിൽ പുതുതായി 350ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ മൊത്തം മരണം 7500 കടന്നു. രോഗം സ്ഥിരീകരിച്ച 57,521 പേരിൽ 3,489 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 9,362 പേർക്ക് രോഗം ഭേദമായി.
യൂറോപ്പിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷമായി. ഇതിൽ പകുതിയിലേറെയും ഇറ്റലിയിലും സ്പെയിനിലുമാണ്. യൂറോപ്പിലാകെ മരണസംഖ്യ 14,640 ആയി. പല രാജ്യങ്ങളും കടുത്ത രോഗലക്ഷണങ്ങളുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. അതിനാൽ, രോഗബാധിതരുടെ യഥാർഥ എണ്ണം ഇപ്പോഴുള്ളതിെൻറ എത്രയോ അധികമായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിലും 1,20,000ത്തോളം പേർ രോഗമുക്തി നേടിയെന്നതാണ് നേരിയ ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.