ന്യൂയോർക്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അഞ്ചിലൊന്ന് പൗരന്മാരും വീടുകളിൽതന്നെ കഴിയണമെന്ന് യു.എ സ് ഭരണകൂടം നിർദേശിച്ചു. ന്യൂയോർക്, കണറ്റിക്കട്ട്, ന്യൂജഴ്സി, ഇല്ലിനോയ്സ്, കാലിഫോർണിയ എന്നിവിടങ്ങള ിലെ ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്നാണ് നിർദേശം. പലചരക്കു കട, ഫാർമസി, ഗ്യാസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പോകാൻ അനുമതിയുണ്ട്. ന്യൂയോർക്കിൽ അത്യാവശ്യമല്ലാത്ത വ്യാപാരസ്ഥാപനങ്ങൾ പൂട്ടാനും ഉത്തരവിട്ടു. പൊതുപരിപാടികൾ നിയന്ത്രിക്കാനും അത്യാവശ്യമല്ലാത്ത ജോലികൾ ഉപേക്ഷിച്ച് വീടുകളിൽതന്നെ കഴിയാനും ഗവർണർ അൻഡ്രു കുമോ ഉത്തരവിട്ടു. ന്യൂയോർക്കിൽ മാത്രം വൈറസ് ബാധിതരുടെ എണ്ണം 7000 കവിഞ്ഞു. ന്യൂയോർക്കിൽ കോവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
അടുത്ത മാസത്തിനുള്ളിൽ കാലിഫോർണിയയിലെ നാലുകോടി ജനങ്ങളിൽ പകുതിയും വൈറസിെൻറ പിടിയിലാകുമെന്ന് ഗവർണർ ഗവിൻ ന്യൂസം മുന്നറിയിപ്പു നൽകിയിരുന്നു. യു.എസിൽ ഇതുവരെ 18,500ൽ അധികം ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 230 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് ട്രംപിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിട്ടുണ്ട്. യു.എസ് വൈസ് പ്രസിഡൻറിെൻറ ഓഫിസിലെ ഉേദ്യാഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, ഇദ്ദേഹവുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡൻറ് മൈക് പെൻസും ഇടപഴകിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാത്തി മില്ലർ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് ൈവറ്റ്ഹൗസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത്.
കോവിഡ്-19 വൈറസിെൻറ ജനിതക ഘടന പൂർണമായി ഡീകോഡ് ചെയ്തെടുത്തതായി റഷ്യൻ ശാസ്ത്രജ്ഞർ. സ്മോറോഡിൻസ്റ്റേവ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് ഇതിനുപിന്നിലെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽനിന്നാണ് ജനിതക ഘടന ഡീകോഡ് ചെയ്തത്. ഇതിെൻറ ചിത്രങ്ങൾ പുറത്തുവിട്ട റഷ്യ ആരോഗ്യ സംഘടനയുെട േഡറ്റ കേന്ദ്രത്തിലേക്ക് കൈമാറുകയും ചെയ്തു. സിംഗപ്പൂരിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. സ്വദേശിയായ 75കാരിയാണ് മരിച്ചത്. ഫെബ്രുവരി ഒമ്പതിനാണ് രോഗലക്ഷണങ്ങൾ കണ്ടത്. മൊത്തം 385 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.