വാഷിങ്ടൺ: കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നടപടികളിലേക്കു നീങ്ങുന്ന യു.എസിൽ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 30 00 കടന്നു. യു.എസിലെ നാലിൽ മൂന്നുപേരും ലോക്ഡൗണിലാണ്. േമരിലാൻഡ്, വെർജീനിയ, അരിസോണ, ടെന്നസി സ്റ്റേറ്റുകളിലെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്.
മിക്കയിടങ്ങളിലും കോവിഡ് പരിശോധന കിറ്റ് കിട്ടാനില് ല. സ്റ്റേറ്റ് ഗവർണർമാരുമായി നടത്തിയ വിഡിയോ സമ്മേളനത്തിൽ രാജ്യത്ത് കോവിഡ് കിറ്റുകൾക്ക് ക്ഷാമമില്ലെന്നാണ് യു.എസ് പ്രസിഡൻറ് അറിയിച്ചത്. ഗവർണർമാരിൽ ഭൂരിഭാഗവും ട്രംപിെൻറ അഭിപ്രായത്തോട് വിയോജിച്ചു.
കോവിഡിനെ ചെറുക്കാൻ യു.എസ്സജ്ജമാണെന്നും ആശുപത്രികളിൽ വെൻറിലേറ്ററുകൾപോലുള്ള അടിയന്തര മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമമില്ലെന്നും നേരത്തേ ട്രംപ് പ്രസ്താവിച്ചിരുന്നു. ഇത്തരം അവശ്യ മെഡിക്കൽ ഉപകരണങ്ങൾ ഗവർണർമാർ പൂഴ്ത്തിവെച്ച് ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു.
യു.എസിൽ ഇതുവരെയായി 1,63,000 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. സർക്കാറിെൻറ ലോക്ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിനടക്കുന്നവരുമുണ്ട്. ആയിരത്തിലേറെ ആളുകളാണ് ന്യൂയോർക്കിൽ കോവിഡ് മൂലം മരിച്ചത്. മറ്റ് സ്റ്റേറ്റുകളിലുള്ള ആരോഗ്യപ്രവർത്തകരുടെ സഹായം ആവശ്യപ്പെട്ടിരിക്കയാണ് ഗവർണർ ആൻഡ്ര്യൂ കുവോമോ.
ഇറ്റലിയിൽ രണ്ടാഴ്ചക്കിടെ ആദ്യമായി ഏറ്റവും കുറച്ച് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 11,591 ആണ്. ലോക്ഡൗൺ ഏപ്രിൽ 12 വരെ നീട്ടിയിട്ടു
ണ്ട്. മരിച്ചവരുടെ സ്മരണ പുതുക്കി ദു:ഖസൂചകമായി പതാക പകുതി താഴ്ത്തിക്കെട്ടി ഇറ്റാലിയൻ ജനത ഒരു നിമിഷം മൗനമാചരിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇറ്റലിയിൽ ഇത്രയും പേർ മരിക്കുന്നത് ആദ്യമായാണ്.
ഇറാനിൽ 141 മരണം കൂടി മൊത്തം 2898ആയി.സ്പെയിനിൽ 24 മണിക്കൂറിനിടെ 849 മരണം കൂടി സ്ഥിരീകരിച്ചു. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 418 പേർ കൂടി മരിച്ചു. ആകെ മരണം 3024. കോവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ റഷ്യയിൽ അഞ്ചു വർഷം തടവ് എന്ന് ഉത്തരവിറക്കി.
ചൈനയുടെ വളർച്ച പകുതിയായി കുറയുമെന്ന് ലോകബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി. കോവിഡിൽ തകർന്ന മാധ്യമങ്ങൾക്ക് ഫേസ്ബുക്കിെൻറ 10 കോടി ഡോളർ സഹായം
നൽകും.
അടുത്ത 30 ദിവസം നിർണായകം –ട്രംപ്
കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 30 ദിവസം അമേരിക്കൻ ജനതക്ക് നിർണായകമാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസിൽ സാമൂഹിക അകലം പാലിക്കലും സമ്പർക്കവിലക്കും ഏപ്രിൽ 30 വരെ നീട്ടിയതിനു പിന്നാലെയാണ് ട്രംപിെൻറ പ്രഖ്യാപനം.
ആശുപത്രികൾ, കൺെവൻഷൻ സെൻററുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ഡെമോക്രാറ്റിക് കോൺഗ്രസ് സ്ഥാനാർഥിക്ക് കോവിഡ്
മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പു പ്രചാരണാംഗവും ഡെമോക്രാറ്റിക് കോൺഗ്രസ് സ്ഥാനാർഥിയുമായ ഇന്ത്യൻ വംശജൻ സൂരജ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു.
ന്യൂയോർക് 12 ഡിസ്ട്രിക്ടിൽനിന്നാണ് സൂരജ് കോൺഗ്രസ് സ്ഥാനാർഥിയാകാൻ മത്സരിക്കുന്നത്. കടുത്ത പനിയും ശ്വാസതടസ്സവുമനുഭവപ്പെട്ട ഇദ്ദേഹത്തെ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു.
ഇന്ത്യയിൽ കുടുങ്ങിയ യു.എസ് പൗരന്മാരെ നാട്ടിലെത്തിക്കും
സർക്കാറുമായി സഹകരിച്ച് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ യു.എസിലെത്തിക്കാൻ ട്രംപ് ഭരണകൂടം. കോവിഡിനെ പ്രതിരോധിക്കാൻ മോദി സർക്കാർ 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് അമേരിക്കൻ പൗരന്മാർ ഇന്ത്യയിൽ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.