വാഷിങ്ടണ്‍: കോൺഗ്രസിനെ മറികടന്ന് ഗൈഡഡ് മിസൈലുകള്‍ ഉള്‍പ്പെടെ സൗദിക്ക് ആയുധങ്ങ ള്‍ വില്‍ക്കാനുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നീക്കത്തിന് തിരിച്ചടി. സൗദി, യു.എ.ഇ, ജോർഡന് എന്നീ രാജ്യങ്ങള്‍ക്ക് ആയുധവില്പന നിരോധിക്കുന്ന മൂന്ന് പ്രമേയങ്ങള്‍ യു.എസ് ജനപ്രതിനിധിസഭ പാസാക്കി.
മേയില്‍ ഇറാനുമായുള്ള സൈനിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി യു.എസ് ആയുധനിയന്ത്രണ നിയമത്തിലെ അടിയന്തര സാഹചര്യം എന്ന പഴുത് ഉപയോഗിച്ചായിരുന്നു ട്രംപ് ആയുധം വിൽക്കാൻ അനുമതി നല്‍കിയത്. 800കോടി ഡോളറിലേറെ തുകയുടെ ആയുധങ്ങളായിരുന്നു സൗദി, യു.എ.ഇ, ജോർഡന് എന്നീ രാജ്യങ്ങള്‍ക്ക് വില്ക്കാന് തീരുമാനിച്ചത്.
വില്ക്കാന് തീരുമാനിച്ച പല ആയുധങ്ങളും ഒരുമാസത്തിനുള്ളിലോ വര്‍ഷത്തിനുള്ളിലോ നല്കാന് കഴിയുന്നവയല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെനറ്റ് പാസാക്കിയ മൂന്ന് പ്രമേയങ്ങള്‍ പ്രതിനിധിസഭ ട്രംപിെൻറ അനുമതിക്കായി അയച്ചിട്ടുണ്ട്. ട്രംപ് പ്രമേയങ്ങൾ വീറ്റോ ചെയ്യാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.