ന്യൂയോർക്ക്: തെരഞ്ഞടുപ്പ് ദിനത്തിലും വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ റിപബ്ളിക്കൻ സ്ഥാനാർഥി ടൊണാൾഡ് ട്രംപ് ഒട്ടും പിശുക്ക് കാട്ടിയില്ല. ഭാര്യ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയാണ് ട്രംപ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.
ട്രംപ് കുടുംബത്തോടപ്പം ഇൗസ്റ്റ് മാൻഹട്ടണിലെ പോളിങ് സേറ്റഷനിലാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഭാര്യ മെലാനിയ വോട്ട് ചെയ്യുന്ന സമയത്ത് ട്രംപ് ഒളിഞ്ഞ് നോക്കുകയായിരുന്നു. എന്തായാലും ട്രംപിെൻറ ഒളിഞ്ഞ് നോട്ടം സോഷ്യൽ മീഡയയിലും തരംഗമായി. ട്രെംപിനെ പരിഹസിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞു.
ഇതിനിടെ ഭാര്യ ലാറ യുസാൻക വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കി മകൻ എറിക് ട്രംപും പിതാവ് ട്രംപിെൻറ പാത പിന്തുടർന്നു. വോട്ട് ചെയ്തതിനു ശേഷം എറിക് ട്രംപ്ട്വിറ്ററിൽ ബാലറ്റ് പേപ്പറിെൻറ ചിത്രം പ്രദർശിപ്പിച്ചതും വിവാദമായിട്ടുണ്ട്.
ന്യൂയോർക്കിലെ നിയമമനുസരിച്ച് വോട്ട് രേഖപ്പെടുതിയ ബാലറ്റ് പേപ്പർ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്. സോഷ്യൽ മീഡിയ പോസ്റ്റുകളും ഇതിെൻറ പരിധിയിൽ വരുമെന്ന് കഴിഞ്ഞ ആഴ്ച അമേരിക്കൻ കോടതി വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.