പാരിസ്​ കാലാവസ്ഥ ഉടമ്പടി: യു.എസ്​ പിൻമാറുമെന്ന്​  സൂചന

വാഷിങ്ടൻ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും യു.എസ്​ പിൻമാറിയേക്കുമെന്ന്​ സൂചന. വൈറ്റ്​ ഹൗസ്​ വൃത്തങ്ങളെ ഉദ്ദരിച്ച്​ ​ അമേരിക്കൻ മാധ്യമങ്ങളാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​​. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​​െൻറ ഒൗദ്യോഗിക സ്ഥിരീകരണം വ്യാഴാഴ്​ചയുണ്ടാകുമെന്നാണ്​ വിവരം.   

ഏറ്റവും കൂടുതൽ കാർബൺ വാതകങ്ങൾ പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യമാണ്​ അമേരിക്ക. മലിനീകരണത്തി​​​​െൻറ പേരിൽ യു.എസിൽ നിന്ന്​ വൻ തുക ഇൗടാക്കാനുള്ള ഉടമ്പടിയിലെ വ്യവസ്ഥക്കെതിരെ ട്രംപ്​ രംഗത്തെത്തിയിരുന്നു. ഉടമ്പടി നടപ്പാക്കുന്നത് അമേരിക്കൻ‌ സമ്പദ് വ്യവസ്ഥക്ക്​ വലിയ ആഘാതമാകുമെന്നും അമേരിക്കയുടെ അത്ര തന്നെ മലിനീകരണമുണ്ടാക്കുന്ന ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഉടമ്പടിയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്നും ട്രംപ്​ ചൂണ്ടിക്കാട്ടിയിരുന്നു. 

മലിനീകരണം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് കോടിക്കണക്കിനു ഡോളർ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഉടമ്പടി, രാജ്യത്തി​​​​െൻറ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്​ ട്രംപ്​. 2025 ആകുമ്പോള്‍ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതി​​​​െൻറ  നിരക്ക് 2005ലേതില്‍നിന്ന് 28% കുറക്ക​ു‌മെന്നായിരുന്നു യു.എസി​​​​െൻറ ഉറപ്പ്​. 

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്​ കാർബൺ പുറന്തള്ളൽ കുറക്കാനുള്ള 2015ലെ പാരിസ് ഉടമ്പടിയെ പിന്തുണക്കണമെന്നു ജി 7ലെ മറ്റു രാഷ്ട്രങ്ങൾ യു.എസിനുമേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ ട്രംപ്, പാരിസ്​ ഉടമ്പടിയിൽ നിന്നും പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്​​. 

 കാലാവസ്ഥാ വ്യതിയാനത്തി​​​​െൻറ പേരിൽ വൻ തുക യു.എസിൽനിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്ന ഉടമ്പടി, ഏകപക്ഷീയമാണെന്ന്​ ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. അധികാരത്തിലെത്തിയാൽ പാരിസ്​ കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്നായിരുന്നു ട്രംപി​​​​െൻറ തെരഞ്ഞെടുപ്പ്​ വാഗ്​ദാനം. 

Tags:    
News Summary - Donald Trump may quit Paris climate accord

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.