ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ട്രംപിന്‍െറ പുതിയ ഉത്തരവ്

വാഷിങ്ടണ്‍: ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനം വിലക്കുന്ന പുതിയ എക്സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇറാന്‍, ലിബിയ, സിറിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് 90 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശനവിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവ് ഈമാസം 16ന് പ്രാബല്യത്തില്‍ വരും. നേരത്തേ, ജനുവരി 27ന് ഏഴ് രാജ്യങ്ങളെ വിലക്കുന്ന എക്സിക്യൂട്ടിവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇത് ഫെഡറല്‍ കോടതി റദ്ദാക്കി. കോടതി ഉത്തരവ് മറികടക്കാനാണ്  വൈറ്റ്ഹൗസ് ഇറാഖിനെ പട്ടികയില്‍നിന്ന് ഒഴിവാക്കി പുതിയ ഉത്തരവിന് രൂപംനല്‍കിയത്.
അതേസമയം, മേല്‍പറഞ്ഞ രാജ്യങ്ങളില്‍നിന്ന് നിലവില്‍ വിസയുള്ളവര്‍ക്ക്  അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരിക്കില്ല.
നേരത്തേയുണ്ടായിരുന്ന പട്ടികയില്‍നിന്ന് ഇറാഖിനെ ഒഴിവാക്കിയത് പെന്‍റഗണ്‍ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇറാഖില്‍ ഐ.എസിനെതിരായ പോരാട്ടം നിര്‍ണായക ഘട്ടത്തിലത്തെിനില്‍ക്കുന്ന സമയത്ത് രാജ്യത്തിന് വിലക്കേര്‍പ്പെടുത്തുന്നത് വിപരീത ഫലം സൃഷ്ടിക്കുമെന്ന് പെന്‍റഗണ്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Donald Trump Signs New Travel Ban Against 6 Nations, Leaves Iraq Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.