ട്രംപുമായുള്ള സംഭാഷണം ക്രിയാത്മകമെന്ന് ഒബാമ

വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ സംഭാഷണം ക്രിയാത്മകമായിരുന്നൂവെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ട്രംപ് ഭാര്യ മെലാനിയക്കും വൈസ് പ്രസിഡന്‍റ് മൈക് പെന്‍സിനുമൊപ്പം വൈറ്റ്ഹൗസിലത്തെിയത്.
ഒരുമണിക്കൂറോളം ഇരുവരും സംഭാഷണം നടത്തി. അധികാരക്കൈമാറ്റമുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് ഒബാമ, ട്രംപിന് ഉറപ്പുനല്‍കി. ഭരണരംഗത്ത് താങ്കള്‍  നേട്ടം കൈവരിച്ചാല്‍ നമ്മുടെ രാജ്യം വിജയിക്കുമെന്ന് പറഞ്ഞ ഒബാമ സമാധാനപരമായ അധികാരകൈമാറ്റത്തിന് വഴിയൊരുക്കുമെന്നും വ്യക്തമാക്കി.

കൂടിക്കാഴ്ചയെ മഹത്തായ ബഹുമതിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഒബാമയുടെ സഹകരണത്തോടെ യു.എസിനെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയുമെന്ന് ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മുമ്പൊരിക്കലും ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടില്ളെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഭരണകാര്യത്തില്‍ ഒബാമയുടെ ഉപദേശം തേടും. വെല്ലുവിളികള്‍ക്കിടയിലും അമേരിക്ക നേടിയെടുത്ത മഹത്തായ നേട്ടങ്ങളെ കുറിച്ചും ഒബാമ വാചാലനായി. മാധ്യമപ്രവര്‍ത്തകരോട് ഒബാമ നല്ല മനുഷ്യനാണെന്ന് പറയാനും ട്രംപ് മറന്നില്ല. കൂടിക്കാഴ്ചക്ക് നിശ്ചയിച്ച സമയത്തിനും 10 മിനിറ്റ് മുമ്പാണ് ട്രംപ് എത്തിയത്.

വൈറ്റ്ഹൗസില്‍നിന്ന് യു.എസ് കോണ്‍ഗ്രസിലത്തെിയ ട്രംപിനെ സെനറ്റ് നേതാവ് മിച്ച് മക്കോണല്‍, സ്പീക്കര്‍ പോള്‍ റിയാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആരോഗ്യപദ്ധതി, തൊഴില്‍വര്‍ധന, കുടിയേറ്റം തടയല്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് ശ്രദ്ധയൂന്നുമെന്ന് സന്ദര്‍ശനത്തിനുശേഷം പോള്‍ റയാന്‍ പറഞ്ഞു. ഇവിടെ, ജനുവരിയില്‍ തന്‍െറ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്ന ‘വെസ്റ്റ് സ്റ്റെപ്സും’ ട്രംപ് നോക്കിക്കണ്ടു.പ്രൈമറി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍, ട്രംപിന്‍െറ സ്ഥാനാര്‍ഥിത്വത്തെ ശക്തമായി എതിര്‍ത്തയാളാണ് പോള്‍ റയാന്‍. ഒരേ പാര്‍ട്ടിയിലെ അംഗങ്ങളെങ്കിലും പല വിഷയങ്ങളിലും ഇരുവരും വ്യത്യസ്ത വീക്ഷണങ്ങളാണ് പുലര്‍ത്തുന്നത്. വ്യാഴാഴ്ച രാവിലെ ട്രംപും സംഘവും ന്യൂയോര്‍ക്കിലേക്ക് മടങ്ങി.  

 

Tags:    
News Summary - Donald Trump at the White House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.