തെഹ്റാൻ: യുദ്ധഭീതിയിൽ നിൽക്കെ ഇറാൻ ആണവ നിലയത്തിന് സമീപം ഭൂകമ്പം. ബുഷെഹ്ർ ആണവ നിലയത്തിന് സമീപത്താണ് ബുധനാഴ്ച റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഇറാനിലെ ബോറസ്ജാന് തെക്ക് കിഴക്ക് 10 കിലോമീറ്റർ ആ ണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു. ബുഷെഹ്റിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് ബോറസ്ജാൻ. ബുഷെഹ്ർ നഗരത്തിലാണ് ന്യൂക്ലിയർ പ്ലാന്റ് സ്ഥിതിചെയ്യുന്നത്.
ആഴവും പ്രഭവകേന്ദ്രവും സൂചിപ്പിക്കുന്നത് ഇത് ഒരു സ്വാഭാവിക സംഭവമാണെന്നും ഡിസംബർ അവസാനത്തിൽ സമാനമായ ഭൂകമ്പമുണ്ടായെന്നും സ്ട്രാറ്റജിക് സെന്റിനൽ വെബ്‌സൈറ്റ് ട്വീറ്റ് ചെയ്തു.
ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും തെഹ്‌റാൻ വിമാനത്താവളത്തിന് സമീപം ഉക്രേനിയൻ ജെറ്റ് തകർന്ന വാർത്തക്ക് പിന്നാലെയാണ് ഭൂകമ്പ വാർത്ത പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.