ന്യൂയോർക്: ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ല കാലിഫോർണിയയിലെ വാഹന നിർമാണ ഫാക്ടറി തുറന്നു. കോവിഡ് വ്യാപനം മൂലം ഫാക്ടറികൾ തുറന്നുപ്രവർത്തിക്കരുതെന്ന നിയമം നിലനിൽക്കെയാണ് ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി തുറന്നു പ്രവർത്തിക്കുന്നത്.
‘‘അലമേദ കൗണ്ടിയുടെ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചാണ് ഫാക്ടറി തുറന്നത്. ഇക്കാര്യത്തിൽ വേണമെങ്കിൽ അറസ്റ്റ് വരിക്കാനും തയാറാണ്’’- ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു.
ലോക്ഡൗൺ തുടരുകയാണെങ്കിൽ ടെസ്ലയുടെ ആസ്ഥാനം കാലിഫോർണിയയിൽ നിന്ന് മാറ്റുമെന്ന് നേരത്തേ മസ്ക് മുന്നറിയിപ്പു നൽകിയിരുന്നു. നിർമാണശാലകൾ തുറക്കാൻ കാലിഫോർണിയ ഗവർണർ അനുമതി നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മസ്ക് ഫാക്ടറി തുറന്നത്. എന്നാൽ പ്രാശേദിക ഭരണകൂടം അനുമതി നൽകിയില്ല.
യു.എസിലെ മറ്റ് നിർമാണ ശാലകൾ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ ടെസ്ലക്ക് മാത്രം നിരോധനമാണെന്നും മസ്ക് പറഞ്ഞു. കോവിഡ് മൂലം സമ്പദ്വ്യവസ്ഥ തകർന്നടിഞ്ഞതിനാൽ യു.എസിെല വിപണി തുറക്കാതെ മറ്റ് വഴികളില്ലെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് മസ്ക് ഫാക്ടറി തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.