വാഷിങ്ടൺ: വ്യാപാരത്തില്‍ മുന്‍ഗണന നല്കിയ രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യ യെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ പുനരാലോചനക്കില്ലെന്ന് അമേരിക്ക. വികസ്വര രാജ്യ ങ്ങളും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ജനറലൈസ്ഡ് സിസ് റ്റം ഓഫ് പ്രിഫറന്‍സസില്‍ (ജി.എസ്.പി) നിന്ന് ഇന്ത്യയെ പുറത്താക്കുമെന്ന് മാര്‍ച്ചില്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിലാണ് പുനരാലോചനയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടാം വട്ടവും അധികാരത്തിലെത്തിയ മോദി സര്‍ക്കാറുമായി മികച്ചബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതിനിടെയാണ് അമേരിക്ക ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ജി.എസ്.പി കരാര്‍കൊണ്ട് ഏറെ നേട്ടങ്ങള്‍ ഇന്ത്യക്കുണ്ടായിട്ടുണ്ട്. 2017ല്‍ 560 കോടി ഡോളറിെൻറ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
വ്യാപാരതടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അമേരിക്ക ഇന്ത്യയെ ജി.എസ്.പിയില്‍നിന്നു പുറത്താക്കുന്നത്. കൂടാതെ, തുര്‍ക്കിയെയും അമേരിക്ക പുറത്താക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.