ട്രംപി​െൻറ പ്രചാരണസഹായി പോൾ മാനഫോർട്ടിന്​ ജയിൽ മോചനം

വാഷിങ്​ടൺ: കോവിഡ്​ പടരുന്ന സാഹചര്യത്തിൽ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരകനായിരുന്ന പോൾ ​മാനഫോർട്ടിനെ ജയിലിൽ നിന്ന്​ മോചിപ്പിച്ചു. തടവുശിക്ഷ വീട്ടിൽ തുടരും.

യു.എസിൽ 2818 തടവുകാർക്കും 262ജയിൽ ജീവനക്കാർക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.  മാനഫോർട്ടിനെ പാർപ്പിച്ചിരുന്ന ജയിലിൽ ആർക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടില്ല. പ്രായവും ആരോഗ്യസ്​ഥിതിയും പരിഗണിച്ച്​ മാനഫോർട്ടിനെ വീട്ടി​േലക്ക്​ മാറ്റണമെന്ന അഭിഭാഷക​​െൻറ ആവശ്യം പരിഗണിച്ചാണ്​ ജയിലിൽ നിന്ന്​ മോചിപ്പിച്ചത്​.

2016 ജൂൺ മുതൽ ആഗസ്​ത്​ വരെ ട്രംപി​​െൻറ പ്രചാരണ ചെയർമാൻ ആയിരുന്നു മാനഫോർട്​. ബാങ്ക്​ തിരിമറി, നികുതിവെട്ടിപ്പ്​ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ 2019ൽ യു.എസ്​ കോടതി ഏഴരവർഷം തടവിനു ശിക്ഷിച്ചത്​. ഒരു വർഷത്തെ ശിക്ഷ പൂർത്തിയാക്കി.

Tags:    
News Summary - Ex-Trump aide Paul Manafort to serve sentence at home amid virus fears - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.