യുനൈറ്റഡ് േനഷൻസ്: യു.എൻ വേദിയിൽ വ്യാജ ഫോേട്ടാകൾ പ്രദർശിപ്പിക്കുന്നത് തടയുന്നതിനുള്ള നടപടികളെ കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്ന് പൊതുസഭ പ്രസിഡൻറ് മിറോസ്ലാവ് ലജാക്. കശ്മീർ പെല്ലറ്റ് ആക്രമണത്തിെൻറ ഇരയെന്നാരോപിച്ച് പാക് പ്രതിനിധി മലീഹ േലാഥി യു.എന്നിൽ ഗസ്സ പെൺകുട്ടിയുടെ ചിത്രം കാണിച്ചതിനു പിന്നാലെയാണ് ലജാകിെൻറ പ്രസ്താവന.
വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ ആരോപണങ്ങൾക്കു മറുപടിയായി ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിെൻറ യഥാർഥമുഖമെന്നാരോപിച്ച്, വ്യാജചിത്രം കാണിച്ച മലീഹ നാണംകെട്ടിരുന്നു. ഇത്തരം േഫാേട്ടാകൾ പ്രസിദ്ധീകരിക്കുക വഴി രാജ്യത്തിെൻറ പ്രതിച്ഛായ കളങ്കപ്പെടുത്താൻ യു.എൻ കൂട്ടുനിൽക്കുകയാെണന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇത് നയതന്ത്രപ്രശ്നമാണെന്നും അഭിപ്രായം പറയുന്നില്ലെന്നും തെൻറ പദവി ദുരുപയോഗം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.