ഷികാഗോ: മൂന്നു പെൺമക്കെള ലൈംഗികമായി പീഡിപ്പിച്ചയാളെ കോടതിമുറിയിൽവെച്ച് പിതാവ് ആക്രമിച്ചു. യു.എസ്.എയിൽ ജിംനാസ്റ്റിക് ഡോക്ടറായ ലാരി നാസർ എന്നയാളെയാണ് മിഷിഗണിലെ കോടതി മുറിയിൽവെച്ച് ൈകയേറ്റം ചെയ്തത്. കേസിൽ ഇരകളുടെ വാദം പൂർത്തിയാകുന്ന ദിവസമായ വെള്ളിയാഴ്ചയാണ് സംഭവം.
ലാരിക്കെതിരെ ബാലലൈംഗിക പീഡനകുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിരവധി ഒളിമ്പിക് സ്വർണമെഡൽ േജതാക്കളടക്കം 265ഒാളം വനിത അത്ലറ്റുകൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കോടതിയിൽ നിരവധിപേർ ഇയാൾക്കെതിരെ മൊഴി നൽകുകയും ചെയ്തു.
മൂന്നു പെൺമക്കളെയും പീഡിപ്പിച്ച രോഷത്തിലായിരുന്നു പിതാവ് ലാരിയെ ആക്രമിച്ചത്. അഞ്ചു മിനിറ്റ് ഇയാളെ തനിച്ച് ഇൗ കോടതിമുറിയിൽ തനിക്ക് വിട്ടുതരൂ എന്ന് ജഡ്ജിയോട് പറഞ്ഞശേഷം ലാരിയുടെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു. പിന്നീട് മൂന്നു പൊലീസുകാരെത്തി പിതാവിനെ പിടിച്ചുമാറ്റുകയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും നിമിഷങ്ങൾക്കകം വിട്ടയക്കുകയുമായിരുന്നു.
തെൻറ മക്കളെ പീഡിപ്പിച്ചയാളെ കണ്ടപ്പോൾ നിയന്ത്രണംവിട്ടതായും അതിന് കോടതിയോട് നൂറുതവണ ക്ഷമ ചോദിക്കുന്നതായും പിതാവ് പറഞ്ഞു. ഏകദേശം 25 മുതൽ 40 വരെ വർഷം തടവുശിക്ഷ ലഭിക്കാവുന്ന അധികകുറ്റവും ലാരിക്കെതിരെ കോടതി ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.