വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അപമാനിച്ചുവെന്ന് ആരോപിച്ച് രണ്ട് സ്ത്രീകള്‍കൂടി രംഗത്തത്തെി. മോഡലും മുന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ താരവുമായ സമ്മര്‍ സെര്‍വോസ്, ടെലിവിഷന്‍ റിയാലിറ്റി ഷോ താരം ക്രിസ്റ്റിന്‍ ആന്‍ഡേഴ്സണ്‍ എന്നീ യുവതികളാണ് ട്രംപിന്‍െറ മോശം പെരുമാറ്റത്തിനെതിരെ രംഗത്തത്തെിയത്.
ലോസ് ആഞ്ജലസിലെ ബംഗ്ളാവില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ‘ദ അപ്രന്‍റീസ്’ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായ സമ്മര്‍ സെര്‍വോസിന്‍െറ ആരോപണം. ഷോയില്‍നിന്ന് പുറത്തായതിനുശേഷം ട്രംപിന്‍െറ ഗോള്‍ഫ് കോഴ്സില്‍ ജോലി അപേക്ഷിച്ചത്തെിയപ്പോഴായിരുന്നു സംഭവമെന്നും ലോസ് ആഞ്ജലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുവതി വ്യക്തമാക്കി. ആദ്യത്തെ തവണ കണ്ടപ്പോള്‍ ‘ദ അപ്രന്‍റീസി’ലെ പ്രകടനം ആകര്‍ഷിച്ചുവെന്നും ജോലി തരാമെന്നും പറഞ്ഞുകൊണ്ടാണ് മറ്റൊരു കൂടിക്കാഴ്ചക്ക് ട്രംപ് തന്നെ ക്ഷണിച്ചത്. ലോസ് ആഞ്ജലസിലെ ബെവര്‍ലി ഹില്‍സ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. അവിടെയത്തെിയ തന്നെ സെക്യൂരിറ്റി ഗാര്‍ഡ് ബംഗ്ളാവിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ച് ട്രംപ് തന്നെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയതു.
ട്രംപിനെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു എന്നും സെര്‍വോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അഭിഭാഷകയായ ഗ്ളോറിയ ആല്‍റെഡിനൊപ്പമായിരുന്നു സെര്‍വോസ് വാര്‍ത്താസമ്മേളനത്തിനത്തെിയത്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ട്രംപ് പറഞ്ഞതിനെ തുടര്‍ന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. 90കളില്‍ നിശാക്ളബില്‍ വെച്ചാണ് ട്രംപ് അപമാനിച്ചതെന്ന് ക്രിസ്റ്റിന്‍ ആന്‍ഡേഴ്സന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.