വാഷിങ്ടൺ: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായുള്ള സൗഹൃദം അവസാനിച്ചെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന ശ്രമിക്കുന്നതായി െഎക്യരാഷ്ട്രസഭ പൊതുസഭ യോഗത്തിനിടെ ട്രംപ് ആരോപിച്ചിരുന്നു.
ചൈനക്ക് വെല്ലുവിളിയുയർത്തിയ ഏക പ്രസിഡൻറ് ആയതിനാലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നാണ് ട്രംപിെൻറ വാദം. അതിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും വൈകാതെ പുറത്തുവിടുമെന്നും പിന്നീട് ട്രംപ് വ്യക്തമാക്കി.
എന്നാൽ, മറ്റൊരു രാജ്യത്തിെൻറ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് തങ്ങളുടെ നയമല്ലെന്ന് ചൈന പ്രതികരിച്ചു. ഇത്തരം ആരോപണങ്ങൾ യു.എസ് പ്രസിഡൻറ് അവസാനിപ്പിക്കമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് െജങ് ഷുവാങ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.