വൈറ്റ്ഹൗസിൽ ആത്മഹത്യാ ശ്രമം; തോക്ക്ധാരി അറസ്റ്റിൽ

വാഷിംങ്ടൺ: വൈറ്റ് ഹൗസിനു മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മെട്രോ പോളിറ്റൻ പൊലീസും വൈറ്റ് ഹൗസ് സുരക്ഷ വിഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ടുണ്ടെങ്കിലും സുര‍ക്ഷ‍ പ്രശ്നങ്ങൾ മൂലം കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. 100 പേരടങ്ങുന്ന സംഘത്തിന്‍റെ ഇടയിൽ നിന്നും ഇ‍യാൾ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് വാഷിംങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

ഇയാൾ മറ്റാരെയും ലക്ഷ്യമാക്കിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസിൽ സുരക്ഷാ വിഭാഗം പരിശോധന നടത്തി. അതേസമയം പ്രസിഡന്‍റ് ട്രംപിന്‍റെ ഫ്ലോറിഡ സന്ദർശനത്തെ തുടർന്ന് വൈറ്റ് ഹൗസ് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

Tags:    
News Summary - Gunman arrested for suicide attempt in front of White House- World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.