കാലിഫോർണിയ: യു.എസിനെ വീണ്ടും നടുക്കി വെടിവെപ്പ്. രണ്ടാം ലോക യുദ്ധത്തിലുൾപ്പെടെ അമേരിക്കക്കുവേണ്ടി ആയുധമണിഞ്ഞ മുതിർന്ന മുൻ സൈനികർക്കായുള്ള അഭയകേന്ദ്രത്തിലെത്തിയാണ് പേരുവെളിപ്പെടുത്താത്ത ആക്രമി വെടിയുതിർത്തത്. മൂന്നുസ്ത്രീകളും തോക്കുധാരിയും കൊല്ലപ്പെട്ടു.
ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. യു.എസിലെ ഏറ്റവും വലിയ വൃദ്ധസദനങ്ങളിലൊന്നാണ് ആയിരത്തോളം അന്തേവാസികൾ പാർക്കുന്ന, കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ നിന്ന് 100 കിലോമീറ്റർ മാറി നാപ താഴ്വരയിലുള്ള കേന്ദ്രം. വെള്ളിയാഴ്ച രാവിലെ 10 ഒാടെ നടന്ന യാത്രയയപ്പ് പാർട്ടിയിൽ പെങ്കടുക്കാനെന്ന പേരിൽ എത്തിയ ആക്രമി നിരന്തരം വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന്, പാർട്ടി നടന്ന ഹാളിലുണ്ടായിരുന്ന കൂടുതൽ പേരെയും പുറത്താക്കി മൂന്നുപേരെ ബന്ദിയാക്കി.
മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ മുറിയിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചു. എട്ടുമണിക്കൂർ നീണ്ട നീക്കത്തിനുശേഷം മുറിയിൽ കടന്ന പൊലീസ് മൂന്നുസ്ത്രീകൾക്കൊപ്പം ഇയാളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെയും വെടിവെച്ചുകൊന്ന ശേഷം ഇയാളും വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മുൻ വിദ്യാർഥി േഫ്ലാറിഡയിെല സ്കൂളിൽ നടത്തിയ വെടിവെപ്പിൽ 17 പേർ മരിച്ച് ഒരു മാസത്തിനുള്ളിൽ നടന്ന മറ്റൊരു വെടിവെപ്പ് ദുരന്തം യു.എസിനെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആദ്യസംഭവത്തെതുടർന്ന്, േഫ്ലാറിഡ തോക്ക് നിയമങ്ങൾ കർശനമാക്കിയ അതേ ദിവസമാണ് കാലിഫോർണിയയിലെ വൃദ്ധസദനം ചോരയിൽ കുതിർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.