ബെയ്ജിങ്: ഫേസ്ബുക്കും ട്വിറ്ററും പോലുള്ള സമൂഹമാധ്യമങ്ങൾക്കു വിലക്കുള്ള ചൈനയിൽെവച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ എങ്ങനെ ജനങ്ങളുമായി സംവദിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ പ്രധാന ചർച്ചവിഷയം. ആ വിഷയത്തെ അധികരിച്ച് സമൂഹമാധ്യമങ്ങളിൽ ഒേട്ടറെ ചർച്ചകളും നടന്നു. കുറച്ചു നേരമെങ്കിലും ട്രംപ് ട്വിറ്ററിൽനിന്ന് വിട്ടുനിൽക്കുമല്ലോ എന്നായിരുന്നു ഒരു കമൻറ്. യു.എസ് പ്രസിഡൻറിനു മാത്രമായി ചൈന ട്വിറ്റർ അനുവദിച്ചേക്കാമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
എന്നാൽ, ട്രംപിനു എന്തു വേണമെങ്കിലും ട്വീറ്റ് ചെയ്യാമെന്നു എയർഫോഴ്സ് വൺ വിമാനം ബെയ്ജിങ്ങിൽ എത്തുന്നതിനു മുമ്പേ വൈറ്റ് ഹൗസിെൻറ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. അമേരിക്കൻ ജനതയുമായി അദ്ദേഹത്തിന് സംവദിക്കാനുള്ള മാർഗമാണത്. ട്വിറ്റർ സേവനം ലഭിക്കാനുള്ള സജ്ജീകരണങ്ങളുമായാണ് ട്രംപിെൻറ വിമാനം ലാൻഡ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 12 ദിവസത്തെ ഏഷ്യൻ സന്ദർശനത്തിൽ രണ്ടു രാത്രിയാണ് ട്രംപ് ചൈനയിൽ ചെലവഴിക്കുക. യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയവക്കും ചൈനയിൽ വിലക്കുണ്ട്. ഇവക്കു പകരം ചൈനീസ് കമ്പനികളുടെ സമൂഹമാധ്യമങ്ങളാണ് രാജ്യത്ത് അനുവദിച്ചിട്ടുള്ളത്.
ട്രംപിനെ ട്വിറ്ററിൽ 4.2 കോടി ആളുകളാണ് പിന്തുടരുന്നത്. 2009 മുതലാണ് ചൈനയിൽ ട്വിറ്ററിനു വിലക്കു വന്നത്. 2012ൽ ഷി ജിൻപിങ് അധികാരത്തിലേറിയതുമുതൽ നിയന്ത്രണം കൂടുതൽ കർക്കശമായി. രാഷ്ട്രത്തിനോ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കോ അപകീർത്തിയുണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ തടവുശിക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.