ഇ-മെയിൽ വിവാദം എഫ്.ബി.ഐ വീണ്ടും അന്വേഷിക്കുന്നു

വാഷിങ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിൻെറൻെറ കൂടുതൽ മെയിലുകൾ പരിശോധിക്കാൻ തീരുമാനിച്ചതായി എഫ്.ബി.ഐ. ഇതിനായി ഹിലാരി ക്ലിന്റൺ ഉപയോഗിക്കുന്ന സ്വകാര്യ ഇമെയിൽ സെർവർ വീണ്ടും പരിശോധിക്കും. പുതിയ അന്വേഷണം പൂർത്തിയാക്കുന്നതിന് എത്രത്തോളം സമയമെടുക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമേ വ്യക്തമാക്കി. യു.എസ് കോൺഗ്രസ് സിമിതികൾക്കയച്ച കത്തിലായിരുന്നു ഡയറക്ടറുടെ വിശദീകരണം.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടു ആഴ്ച മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത തീരുമാനം. നവംബർ 8ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും അഭിപ്രായ സർവേകളിൽ മുന്നിൽ നിൽക്കുന്നയാളുമാണ് ഹിലരി. 2009-2013 കാലയളവിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചുവെന്നതാണ് പരാതി. 

നേരത്തേ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എഫ്.ബി.ഐ. യു.എസ് കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു റിപ്പോര്‍ട്ടില്‍ ഹിലരിക്കെതിരെ കുറ്റം ആരോപിച്ചിരുന്നില്ല. രഹസ്യസ്വഭാവമുള്ള ഇ-മെയിലുകള്‍ അയച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചെങ്കിലും അവ ഹിലരിക്കെതിരെ കുറ്റം ചുമത്താനാവില്ലെന്നായിരുന്നു എഫ്.ബി.ഐ വാദം. എന്നാല്‍, രഹസ്യസ്വഭാവമുള്ള ഇ-മെയിലുകള്‍ അയക്കുന്നവരെയെല്ലാം കുറ്റം ചാര്‍ത്തുന്നതില്‍നിന്നും ഒഴിവാക്കാനാവില്ളെന്നും എഫ്.ബി.ഐ വ്യക്തമാക്കിയിരുന്നു. 


 


 

Tags:    
News Summary - Hillary Clinton Email Probe Reopened By FBI Days Before US Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.