ന്യൂയോര്‍ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ തനിക്കെതിരെ അന്വേഷണ വാറന്‍റ് പുറപ്പെടുവിച്ച നടപടി ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണ്‍. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ സ്ഥാപനം ഉപയോഗിച്ച സര്‍വറുകള്‍ റഷ്യയിലേതാണെന്ന ആരോപണവുമായി ഒരു പത്രം രംഗത്തത്തെിയതോടെയാണ് ഹിലരി എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കോമിക്കെതിരായ നിലപാട് കടുപ്പിച്ചത്.
ട്രംപ് റഷ്യന്‍ സര്‍വര്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ ലഭിച്ച തെളിവുകള്‍ തല്‍ക്കാലം പിടിച്ചുവെക്കാന്‍ ആവശ്യപ്പെട്ടതായി എഫ്.ബി.ഐ പറഞ്ഞു. ട്രംപിനെതിരായി അന്വേഷണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നായിരുന്നു എഫ്.ബി.ഐയുടെ വിശദീകരണം. തനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്നില്ലാത്ത മാനദണ്ഡം ട്രംപിന്‍െറ കാര്യത്തില്‍ ഉണ്ടായത് എഫ്.ബി.ഐയുടെ ഇരട്ടത്താപ്പിന് തെളിവാണെന്ന് ഹിലരിയുടെ പ്രചാരണവിഭാഗം മാനേജര്‍ റോബി മൂക് പറഞ്ഞു.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ നീക്കം നടത്തുന്നുവെന്ന ആരോപണം പരസ്യമാക്കരുതെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഹിലരിയുടെ സഹായിയായ ഹുമാ ആബിദീനിന്‍െറ മുന്‍ ഭര്‍ത്താവില്‍നിന്നും സുരക്ഷാപ്രാധാന്യമുള്ള ഇ-മെയിലുകള്‍ ലഭിച്ചതോടെയാണ് ഹിലരിക്കെതിരെ എഫ്.ബി.ഐ അന്വേഷണം തുടങ്ങിയത്.
അതിനിടെ, ഹിലരിക്കെതിരായ ആരോപണം അവരുടെ മുന്‍തൂക്കത്തിന് മങ്ങലേല്‍പിച്ചിട്ടില്ളെന്നാണ് പുതിയ സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നത്. എഫ്.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ സര്‍വേയില്‍ മൂന്ന് പോയന്‍റുകള്‍ക്ക് ഹിലരി ട്രംപിനേക്കാള്‍ മുന്നിലാണ്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മിഷേല്‍ കാബിനറ്റിലുണ്ടാകുമെന്ന് ഹിലരി
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പത്നിയും പ്രഥമ വനിതയുമായ മിഷേല്‍ ഒബാമ കാബിനറ്റിലുണ്ടാകുന്നത് സന്തോഷകരമാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണ്‍.
എക്സ്ട്രാ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിഷേലിനോടുള്ള താല്‍പര്യം ഹിലരി പ്രകടിപ്പിച്ചത്. വനിതാ വിദ്യാഭ്യാസമടക്കുമുള്ള സുപ്രധാന കാര്യങ്ങളില്‍ ശ്രദ്ധചെലുത്താന്‍ താല്‍പര്യമുണ്ടെന്ന് മിഷേല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഹിലരി വ്യക്തമാക്കി.
വരുന്ന സര്‍ക്കാര്‍ തന്‍േറതാണെങ്കില്‍ തന്നോടൊപ്പം മിഷേല്‍ ഉണ്ടാകുന്നത് എന്തുകൊണ്ടും ഊര്‍ജം പകരുന്നതാണ്. അവരുടെ സ്വപ്നങ്ങള്‍ക്ക് എന്നും തന്‍െറ പിന്തുണയുണ്ടാവും. മിഷേലുമായി ഒത്തിരി ദിവസങ്ങള്‍ ഒരുമിച്ചിരുന്നിട്ടുണ്ട്.
കഴിഞ്ഞ എട്ടുവര്‍ഷക്കാലം മിഷേല്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ എന്നു സംശമാണ്. പ്രഥമ വനിതയായിരിക്കുക എന്നത് അത്ര സുഖമുള്ള കാര്യമല്ളെന്നും താന്‍ ആ സ്ഥാനത്തുണ്ടായിരുന്നെന്നും ഹിലരി പറഞ്ഞു.
ഹാര്‍വഡ് സര്‍വകലാശാല വിദ്യാര്‍ഥികളുടെ പിന്തുണ ഹിലരിക്ക്
അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വഡ് സര്‍വകലാശാലയില്‍ നടന്ന സര്‍വേയില്‍ പകുതിയിലധികവും വിദ്യാര്‍ഥികള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെ പിന്തുണക്കുന്നവരാണെന്ന് കണ്ടത്തെല്‍.
സര്‍വകലാശാലയിലെ പ്രതിദിന പത്രമായ ദി ഹാര്‍വഡ് ക്രിംസണ്‍ നടത്തിയ സര്‍വേയിലാണ് വിദ്യാര്‍ഥികളില്‍ മിക്കവരും ഹിലരി പ്രസിഡന്‍റാവണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് കണ്ടത്തെിയത്.
87 ശതമാനം വിദ്യാര്‍ഥികള്‍ ഹിലരിക്ക് അനുകൂലമായി തീരുമാനമെടുത്തപ്പോള്‍ വെറും ആറു ശതമാനം മാത്രമാണ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്നവരായിട്ടുള്ളത്. ഹിലരി ക്ളിന്‍റണില്‍ വിശ്വസിക്കാന്‍പറ്റാത്ത കാര്യങ്ങള്‍ ഒന്നുമില്ളെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹിലരിയുടെ രാഷ്ട്രീയ പരിചയം തീര്‍ച്ചയായും ഗുണംചെയ്യുമെന്നാണ് ഇവരെ പിന്തുണക്കുന്ന 90 ശതമാനവും വാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.