വാഷിങ്ടൺ: ആഫ്രിക്കൻ, ഹെയ്തിയൻ, എൽ സാൽവദോറിയൻ കുടിയേറ്റക്കാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണം അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ശക്തമായി നിഷേധിച്ചു. താൻ വംശീയ വാദിയല്ലെന്നും അേദ്ദഹം പറഞ്ഞു.
താൻ വംശീയ വാദിയല്ല. നിങ്ങൾ സംസാരിച്ചവരിൽ ഏറ്റവും വംശീയവാദം കുറഞ്ഞ വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വൈറ്റ് ഹൗസിലെ ഒാവൽ ഒാഫീസിൽ നടന്ന യോഗത്തിനിടെ ആഫ്രിക്ക, ഹെയ്തി, എൽ സാൽവദോർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെകുറിച്ച് അപകീർത്തികരമായ പരാമർശം ട്രംപ് നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ യോഗത്തിനുണ്ടായിരുന്ന സെനറ്റംഗങ്ങൾ താൻ അപകീർത്തികരമായ പരാമർശം നടത്തിയതായി പറയില്ലെന്ന് ട്രംപ് പറഞ്ഞു. പ്രസിഡൻറ് വംശീയ പരാമർശം നടത്തിയതായി തങ്ങൾ കേട്ടില്ലെന്ന് രണ്ട് റിപ്പബ്ലിക്കൻ സെനറ്റുമാർ പറഞ്ഞിരുന്നു. ഇതാണ് ട്രംപ് സൂചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.