ഇന്ത്യയും ചൈനയും കടലിൽ തള്ളുന്ന മാലിന്യം ലോസ് ആഞ്ചലസിലേക്ക് ഒഴുകിയെത്തുന്നു -ട്രംപ്

ന്യൂയോർക്ക്: ഇന്ത്യയും ചൈനയും റഷ്യയും കടലിലേക്ക് തള്ളുന്ന മാലിന്യം അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്ക് ഒഴുകിയെ ത്തുകയാണെന്ന് ഡോണൾഡ് ട്രംപ്. മാലിന്യ നിർമാർജന കാര്യത്തിൽ ഈ രാഷ്ട്രങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നും ട്രംപ് കുറ ്റപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനം ചെറുക്കുകയെന്നത് ഏറെ സങ്കീർണമായ കാര്യമാണെന്ന് പറഞ്ഞ ട്രംപ്, നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും താൻ ഒരു പരിസ്ഥിതിവാദിയാണെന്നും പറഞ്ഞു. ശുദ്ധമായ വായുവും ജലവും വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ന്യൂയോർക്ക് എക്കണോമിക് ക്ലബിൽ നടന്ന ചടങ്ങിൽ ട്രംപ് പറഞ്ഞു.

ഏകപക്ഷീയമായ, ഭീതിദമായ, സാമ്പത്തികമായി നല്ലതല്ലാത്ത, മൂന്ന് വർഷത്തിനകം നിങ്ങളുടെ ബിസിനസെല്ലാം മതിയാക്കാൻ പറയുന്ന, ഊർജം ആവശ്യമില്ലെന്ന് പറയുന്ന പാരീസ് ഉടമ്പടിയിൽ നിന്നുമാണ് അമേരിക്ക പുറത്തുവന്നത്. അമേരിക്കൻ ജോലികളെ ഇല്ലാതാക്കുകയും മറ്റുള്ള രാജ്യങ്ങൾക്ക് സുരക്ഷാ കവചം ഒരുക്കുകയും ചെയ്യുന്നതാണ് പാരീസ് ഉടമ്പടിയെന്നും ട്രംപ് പറഞ്ഞു.

പാരീസ് ഉടമ്പടി അമേരിക്കക്ക് ദുരന്തമാകുമായിരുന്നു. ട്രില്യൺ ഡോളറുകളുടെ നഷ്ടമുണ്ടാകുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

അമേരിക്ക താരതമ്യേന ചെറിയ ഭൂപ്രദേശമാണ്. ഇന്ത്യ, ചൈന, റഷ്യ പോലുള്ള വൻ രാഷ്ട്രങ്ങൾ അവരുടെ മലിനീകരണം നിയന്ത്രിക്കാൻ നടപടി കൈക്കൊള്ളുന്നില്ല. ഇവിടങ്ങളിലെ വ്യവസായശാലകളും മറ്റും കടലിൽ തള്ളുന്ന മാലിന്യം ലോസ് ആഞ്ചലസിലേക്ക് ഒഴുകിയെത്തുകയാണ്.

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള 2015ലെ പാരിസ് ഉടമ്പടിയിൽ നിന്നു പിന്മാറുന്നതു സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് അമേരിക്ക ഐക്യരാഷ്ട്രസഭക്ക് കത്തു നൽകിയത്. ഇന്ത്യ ഉൾപ്പടെ 188 രാജ്യങ്ങൾ അംഗീകരിച്ച ഉടമ്പടിയാണിത്.

Tags:    
News Summary - India, China dumping garbage into sea that floats into Los Angeles’: Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.