യുനൈറ്റഡ് നാഷൻസ്: ഇന്ത്യയും പാകിസ്താനും താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് തയാറാണെന്ന് െഎക്യരാഷ്ട്രസഭ. ‘‘രണ്ടു രാജ്യങ്ങൾക്കിടയിലുള്ള ഏതൊരു തർക്കത്തിലുമെന്നപോലെ ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കാൻ യു.എൻ ഒരുക്കമാണ്.
പക്ഷേ, അതിന് ഇരുരാജ്യങ്ങളും താൽപര്യം കാണിക്കണമെന്നുമാത്രം’’ -സെക്രട്ടറി ജനറലിെൻറ സഹവക്താവ് ഫർഹാൻ ഹഖ് വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ യു.എൻ ശ്രദ്ധയോടെ വീക്ഷിച്ചുവരുകയാണെന്നും ചർച്ചയിലൂടെ സമാധാനപരമായ രീതിയിൽ പരിഹാരം കാണുന്നതിനുള്ള ശ്രമമുണ്ടാവണമെന്നും കഴിഞ്ഞയാഴ്ച സെക്രട്ടറി ജനറലിെൻറ വക്താവ് സ്റ്റെഫാൻ ഡുജാറിച്ച് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.