യുനൈറ്റഡ് നേഷൻസ്: െഎക്യരാഷ്ട്രസഭയിലെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിലേക്ക് (ഇകോസോക്) ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടേതടക്കം 18 അംഗരാജ്യങ്ങളുടെ മൂന്നുവർഷത്തെ അംഗത്വ കാലാവധി ഇൗ വർഷാവസാനത്തോടെ കഴിയുന്നതിനാൽ ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചാണ് അടുത്ത മൂന്നുവർഷത്തേക്കുകൂടി അംഗത്വം കരസ്ഥമാക്കിയത്.
183 വോട്ടുനേടിയ ഇന്ത്യ ഏഷ്യ-പസഫിക് മേഖലയിൽ ജപ്പാനുപിറകിൽ രണ്ടാമതായാണ് അംഗത്വം നിലനിർത്തിയത്. അതേസമയം, വീണ്ടും അംഗത്വത്തിന് ശ്രമിച്ച പാകിസ്താന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. ‘‘മറ്റൊരു ദിവസം, മറ്റൊരു തെരഞ്ഞെടുപ്പ്. ഇന്ത്യ വീണ്ടും ഇകോസോകിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എല്ലാ അംഗരാജ്യങ്ങൾക്കും നന്ദി’’ -െഎക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി അംബാസഡർ സയ്യിദ് അക്ബറുദ്ദീൻ വോെട്ടടുപ്പിന് പിന്നാലെ ട്വീറ്റ് ചെയ്തു.
2018 ജനുവരി ഒന്നുമുതൽ മൂന്നുവർഷത്തേക്കാണ് കാലാവധി. ഇന്ത്യയെ കൂടാതെ െബലറൂസ്, ഇക്വഡോർ, എൽസാൽവഡോർ, ഫ്രാൻസ്, ജർമനി, ഘാന, അയർലൻഡ്, ജപ്പാൻ, മലാവി, മെക്സികോ, മൊറോക്കോ, ഫിലിപ്പീൻസ്, സ്പെയിൻ, സുഡാൻ, ടോഗോ, തുർക്കി, ഉറുഗ്വായ് എന്നീ രാജ്യങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ഇന്ത്യ, ഫ്രാൻസ്, ജർമനി, ഘാന, അയർലൻഡ്, ജപ്പാൻ എന്നിവയാണ് തുടർച്ചയായി രണ്ടാം തവണയും അംഗത്വം കരസ്ഥമാക്കിയത്.
യു.എന്നിന് കീഴിലെ പ്രധാനപ്പെട്ട ആറു ഘടകങ്ങളിൽ ഒന്നായ ഇകോസോകിൽ 54 അംഗങ്ങളാണുള്ളത്. ഒാരോ വർഷവും 18 രാജ്യങ്ങൾ പുറത്താവുകയും പകരം രാഷ്ട്രങ്ങൾ എത്തുകയും ചെയ്യും. ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യത്തിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആഫ്രിക്കയിൽനിന്ന് 14, പടിഞ്ഞാറൻ യൂറോപ്പിൽനിന്ന് 13, കിഴക്കൻ യൂറോപ്പിൽനിന്ന് ആറ്, ഏഷ്യയിൽനിന്ന് 11, ലാറ്റിനമേരിക്കയിൽനിന്നും കരീബിയയിൽനിന്നുമായി 10 എന്നിങ്ങനെയാണ് പ്രാതിനിധ്യം. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളിൽ നയരൂപവത്കരണം, ചർച്ചകൾ നടത്തുക, നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണ് യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിെൻറ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.