ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ബിസിനസുകാരൻ അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ഇന്ത്യക്കാരനായ ഹാർനിഷ് പേട്ടലാണ് വ്യാഴാഴ്ച രാത്രി 11.24 ഒാടെ സൗത് കരോലിനയിലെ ലാൻസസ്റ്ററിലെ വീടിനു പുറത്ത് വെടിയേറ്റ് മരിച്ചത്. വെടിയൊച്ചയും കരച്ചിലും കേട്ട അയൽവാസി പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
പരോപകാരിയായിരുന്നു ഹാർനിഷെന്നും കൊലപാതകത്തിനുകാരണം അറിയില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. വംശീയാക്രമണത്തിനിരയായി ഇന്ത്യൻ എഞ്ചിനീയർ ശ്രീനിവാസ് കൊല്ലെപ്പട്ട് ദിവസങ്ങൾക്കുള്ളിലാണ് പുതിയ സംഭവം. ശ്രീനിവാസിെൻറ കൊലപാതകത്തിൽ അമേരിക്കൻഭരണകൂടം ഖേദം പ്രകടിപ്പിച്ചതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഹാർനിഷ് വെടിയേറ്റ് മരിച്ചത്. എന്നാൽ വംശീയ വെറിയല്ല കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ഹാർനിഷ് പേട്ടലിെൻറ സ്പീഡ് മാർട്ട്എന്ന കടക്കുമുന്നിൽ ജനങ്ങൾ ആദാരാജ്ലികൾ അർപ്പിച്ചുകൊണ്ട് പൂക്കളും ബലൂണുകളും അലങ്കരിച്ചിട്ടുണ്ട്. ‘കുടുംബത്തിൽ ചില അടിയന്തിര സാഹചര്യങ്ങൾ നേരിട്ടതിനാൽ കുറച്ചു ദിവസത്തേക്ക് കട അടച്ചിടുന്നതായിരിക്കും. ജനങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു’ എന്നൊരു കുറിപ്പും കടയുടെ പേരിൽ വാതിലിൽ പതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.