വാഷിങ്ടൺ: യു.എസ് അതിർത്തിയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുൾപ്പെടെ 100 ഒാളം പേരെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി. അതിർത്തി പ്രദേശങ്ങളിൽ അമേരിക്കൻ കുടിയേറ്റ നിയമം ലംഘിച്ച് താമസിക്കുന്നവരെയാണ് ഫെഡറൽ ഒാഫീസർമാർ അറസ്റ്റു ചെയ്തത്. ഹൂസ്റ്റൺ ഏരിയയിൽ നിന്ന് 45 വിദേശികളാണ് പിടിയിലായത്.
കഴിഞ്ഞ അഞ്ചുദിവസമായി അതിർത്തി പ്രദേശങ്ങളിൽ യു.എസ് എമിഗ്രേഷൻ കസ്റ്റംസ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പരിശോധന നടത്തി വരികയാണ്. അറസ്റ്റിലായവരിൽ എത്ര ഇന്ത്യൻ പൗരൻമാരുണ്ടെന്ന് യു.എസ് എമിഗ്രേഷൻ വ്യക്തമാക്കിയിട്ടില്ല.
ഹോണ്ടുറാസ്, എൽ സാൽവഡോർ, മെക്സിേകാ, ഗ്വട്ടിമാല, അർജൻറീന, ക്യൂബ, നൈജീരിയ, ചിലി, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
അനധികൃതമായി കുടിയേറിയവരും നാടുകടത്തപ്പെട്ടശേഷം നിയമം ലംഘിച്ച് വീണ്ടും കുടിയേറിയവരെയുമാണ് അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.