യുനൈറ്റഡ് നേഷൻസ്: 1945ൽ രൂപവത്കരിച്ചശേഷം ചരിത്രത്തിലാദ്യമായാണ് ബ്രിട്ടന് അന്താരാഷ്്ട്ര നീതിന്യായ കോടതിയിൽ(എ.സി.ജെ) പ്രാതിനിധ്യമില്ലാതാവുന്നത്. 71വർഷത്തിനിടെ ആദ്യമായാണ് അന്താരാഷ്ട്രകോടതിയിൽ സ്ഥിരാംഗമായ ഒരു രാജ്യത്തിന് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് എന്നതും ശ്രദ്ധേയമാണ്.
അവസാനവട്ട വോെട്ടടുപ്പിന് തൊട്ടുമുമ്പ് തങ്ങളുടെ സ്ഥാനാർഥിയായ സർ ക്രിസ്റ്റഫർ ഗ്രീൻവുഡിനെ പിൻവലിക്കുകയാണെന്നും അദ്ദേഹത്തിെൻറ പരാജയം അംഗീകരിച്ചതായും ബ്രിട്ടൻ പ്രസ്താവിക്കുകയായിരുന്നു. അതോടെയാണ് ഇന്ത്യയുടെ ദൽവീർ ഭണ്ഡാരിക്ക് വീണ്ടും നറുക്ക് വീണത്. ഒമ്പതുവർഷമാണ് കാലാവധി.
ക്രിസ്റ്റഫർ ഗ്രീൻവുഡ്
ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് മറ്റു രാജ്യങ്ങൾക്കുള്ള ശക്തമായ സന്ദേശമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിെൻറ അവസാനനിമിഷംവരെ രക്ഷാസമിതിയിലെ വോെട്ടടുപ്പ് നിർത്തിവെക്കാനും 96 വർഷം മുമ്പ് നടപ്പാക്കിയ സംയുക്തകൂടിയാലോചനരീതി നടപ്പാക്കാനും ബ്രിട്ടൻ ശ്രമിച്ചിരുന്നു. ചില അംഗങ്ങളും സ്ഥിരാംഗങ്ങളും രഹസ്യവോെട്ടടുപ്പിൽ ബ്രിട്ടന് പിന്തുണ നൽകാൻ തയാറായിരുന്നു. എന്നാൽ, ഇന്ത്യക്കെതിരെ പരസ്യമായി വോട്ട് ചെയ്യുന്നതിൽ മറ്റുരാജ്യങ്ങൾ അതൃപ്തി അറിയിക്കുകയായിരുന്നു. അതുവഴി ഭണ്ഡാരിയുടെ വിജയം വലിയ നയതന്ത്രനേട്ടമാണെന്നും ഇന്ത്യ ഒരു ബഹുമുഖ പ്രസ്ഥാനത്തിെൻറ ഭാഗമായിരിക്കുകയാണെന്നുമാണ് നിരീക്ഷകരുടെ അഭിപ്രായം. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ 15 അംഗങ്ങളാണുള്ളത്.അതിൽ അഞ്ചുപേരെ ഒമ്പത് വർഷം കൂടുേമ്പാൾ തിരഞ്ഞെടുക്കും. ബ്രസീൽ, ഫ്രാൻസ്, ലബനാൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജഡ്ജിമാരെ നേരത്തേ തെരഞ്ഞെടുത്തിരുന്നു. യു.എൻ രക്ഷാസമിതിയും പൊതുസഭയുമാണ് െഎ.സി.ജെയിലേക്ക് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. അതേസമയം, അവസാനനിമിഷം വരെ അട്ടിമറിക്ക് ശ്രമിച്ച ബ്രിട്ടൻ പിന്മാറിയതെന്തിെനന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.