ജറൂസലം: രണ്ടാഴ്ചയോളം വിശ്വാസികൾക്കു വിലക്കപ്പെട്ട മസ്ജിദുൽ അഖ്സ വീണ്ടും തുറന്നു. രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടതിനുപിന്നാലെ ജൂലൈ 14ന് ഇസ്രായേൽ സൈന്യം പ്രവേശനം നിരോധിച്ച മസ്ജിദിലെ നിയന്ത്രണങ്ങൾ കടുത്ത പ്രതിഷേധത്തിനൊടുവിൽ നീക്കിയതോടെയാണ് പ്രാർഥനകൾക്ക് തുടക്കമായത്. നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് മുസ്ലിംകൾ കൂട്ട ബഹിഷ്കരണം പ്രഖ്യാപിക്കുകയും പകരം തെരുവുകളിൽ ആയിരങ്ങൾ പെങ്കടുത്ത നമസ്കാരം
സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി ഫലസ്തീനികൾ ജീവൻ നൽകിയ സമരങ്ങൾക്കൊടുവിൽ എല്ലാ നിയന്ത്രണവും എടുത്തുനീക്കിയതോടെയാണ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറാൻ ഇസ്ലാമിക് വഖഫ് കൗൺസിൽ ആഹ്വാനം ചെയ്തത്. രണ്ടാഴ്ച നീണ്ട ഇടവേളക്കൊടുവിൽ ഇന്നലെ നടന്ന അസ്ർ നമസ്കാരത്തിൽ ആയിരങ്ങൾ അണിനിരന്നു. അവസാന നിമിഷവും സംഘർഷം സൃഷ്ടിക്കാൻ ഇസ്രായേൽ സൈന്യം നടത്തിയ ശ്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു.
ആരാധനക്കായി എത്തിയർവർക്കു നേരെ സൈന്യം കണ്ണീർ വാതകവും സ്റ്റെൻ ഗ്രനേഡും എറിയുകയായിരുന്നു. 50 ലേറെ പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. മസ്ജിദിലേക്കുള്ള പ്രവേശന ഭാഗത്ത് സൈന്യത്തെ നിർത്തി ഫലസ്തീനികൾ പ്രവേശിക്കുന്നത് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. പ്രതിഷേധമുയർന്നതോടെ സൈന്യം അക്രമത്തിലേക്കു തിരിയുകയായിരുന്നു.
50 വയസ്സിനുതാഴെയുള്ളവർക്ക് മസ്ജിദിൽ പ്രവേശനം വിലക്കിയ ഇസ്രായേൽ, ചുറ്റും സി.സി.ടി.വി കാമറകളും മുന്നിൽ പുതിയ ഗേറ്റുകളും കമ്പിവേലികളും മെറ്റൽഡിറ്റക്ടറുകളും സ്ഥാപിച്ചാണ് നിയന്ത്രണം ഉറപ്പാക്കിയിരുന്നത്. ഇതിൽ പ്രതിഷേധിച്ച് മസ്ജിദ് പരിപാലനചുമതലയുള്ള വഖഫ് കൗൺസിൽ തെരുവുകളിൽ നമസ്കാരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഒാരോ ദിനവും പ്രാർഥനക്കായി തെരുവിലിറങ്ങുന്നവരുടെ എണ്ണം കുത്തനെ വർധിച്ചു. വെള്ളിയാഴ്ച ‘രോഷത്തിെൻറ ദിന’മായി ആചരിക്കാനും തീരുമാനമുണ്ടായി. സമരത്തിന് പിന്തുണ അറിയിച്ച ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ഇസ്രായേലുമായി എല്ലാ സുരക്ഷാസഹകരണവും അവസാനിപ്പിക്കുന്നതായും പ്രഖ്യാപിച്ചു.
തീവ്ര വലതുപക്ഷത്തിെൻറ താൽപര്യങ്ങൾക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം നിയന്ത്രണാതീതമായതോടെയാണ് പിന്മാറ്റം. എല്ലാ നിയന്ത്രണവും എടുത്തുനീക്കിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. പുതിയ നീക്കത്തെ ഹമാസ് സ്വാഗതം ചെയ്തു. ഇത് ചരിത്രവിജയമാണെന്നും വലിയ വിജയം കാത്തിരിക്കുെന്നന്നും ഹമാസ് വക്താവ് പറഞ്ഞു. തെരുവുകളിൽ മിഠായി വിതരണം ചെയ്തും പ്രകടനം നടത്തിയുമാണ് ഫലസ്തീനികൾ വിജയം ആഘോഷമാക്കിയത്. ചാനലുകളിലൂടെയും നവമാധ്യമങ്ങളിലും വാർത്ത വന്നതോടെയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.