ന്യൂയോര്‍ക്: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും അനധികൃത കുടിയേറ്റത്തിനെതിരെ കഴിഞ്ഞയാഴ്ച യു.എന്‍ രക്ഷാസമിതി അംഗീകരിച്ച പ്രമേയത്തെച്ചൊല്ലി ഇസ്രായേല്‍-അമേരിക്ക ‘പോര്’ രൂക്ഷം.
അമേരിക്കയുടെ പരോക്ഷ പിന്തുണയോടെ പ്രമേയം പാസായതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ ഒബാമ ഭരണകൂടത്തെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി അക്കമിട്ട് മറുപടി പറഞ്ഞതോടെ, നെതന്യാഹു വീണ്ടും അമേരിക്കക്കെതിരെ രംഗത്തത്തെി. ഫലസ്തീന്‍െറ നാവായിപ്രവര്‍ത്തിച്ച് മേഖലയിലെ തീവ്രവാദത്തെ കെറി ന്യായീകരിക്കുകയാണെന്നാണ് വ്യാഴാഴ്ച നെതന്യഹു പറഞ്ഞത്.
യു.എന്‍ പ്രമേയ വോട്ടെടുപ്പില്‍നിന്ന് മാറിനിന്ന് ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതിനെ വൈറ്റ്ഹൗസില്‍ നടത്തിയ പ്രഭാഷണത്തില്‍ കെറി പൂര്‍ണമായും ന്യായീകരിച്ചു. പ്രമേയത്തെ വീറ്റോ ചെയ്തിരുന്നെങ്കില്‍, അത് ഇസ്രായേലിന്‍െറ ഫലസ്തീന്‍ അധിനിവേശത്തിനുള്ള ലൈസന്‍സാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതോടെ, സമാധാനശ്രമങ്ങളും നിലക്കും. ഇസ്രായേലിനെ ഒറ്റപ്പെടുത്തുകയല്ല പ്രമേയം ലക്ഷ്യമിട്ടത്. മറിച്ച്, കുടിയേറ്റ ശ്രമങ്ങള്‍ സമാധാനത്തെ ഇല്ലാതാക്കുമെന്ന് വ്യക്തമാക്കുകയാണെന്നും കെറി പറഞ്ഞു. ഇസ്രായേലിന് ഒന്നുകില്‍ ജൂതരാഷ്ട്രമാകാം, അല്ളെങ്കില്‍ ജനാധിപത്യ രാജ്യമാകാം. രണ്ടും ഒന്നിച്ച് കൊണ്ടുപോകാനാകില്ല. ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഏക പോംവഴിയെന്നും കെറി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കെറിയുടെ പ്രസംഗം അങ്ങേയറ്റത്തെ മുന്‍വിധിയോടെയാണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്‍െറ നിലനില്‍ക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാനാണ് കെറി ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു.
കെറിയുടെ പ്രസംഗത്തിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഫ്രാന്‍സ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കെറിയെ പ്രശംസിച്ചു. എന്നാല്‍, കെറിയെ നിയുക്ത പ്രസിഡന്‍റ് ട്രംപ് വിമര്‍ശിച്ചു. കെറി ഇസ്രായേലിനെ അവഹേളിച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അടുത്ത മാസം മുതല്‍ സ്ഥിതി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഇസ്രായേലിനെതിരായ അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ ഫലംകണ്ടതിന്‍െറ സൂചനയും കഴിഞ്ഞദിവസമുണ്ടായി. പ്രമേയത്തിന്‍െറ പശ്ചാത്തലത്തില്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, പുതിയ കുടിയേറ്റ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കേണ്ടതില്ളെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഇസ്രായേല്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.