ട്രംപിനെതിരെ  റുഷ്ദിയും റൗളിങ്ങും

ന്യൂയോര്‍ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ സല്‍മാന്‍ റുഷ്ദിയും ജെ.കെ. റൗളിങ്ങും. ട്രംപ് ലൈംഗികമായ ഇരപിടിയനാണെന്ന് സാഹിത്യ വെബ്സൈറ്റായ ലിത്തബില്‍ റുഷ്ദി എഴുതി. നവംബറില്‍ വഞ്ചനക്കേസിലും ഡിസംബറില്‍ ബാലപീഡനക്കേസിലും ട്രംപ് വിചാരണ നേരിടുമെന്ന് റുഷ്ദി പറഞ്ഞു. ‘ഇരപിടിയനായ അയാള്‍  ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടുമില്ല. അയാളുടെ ഫൗണ്ടേഷന്‍െറ പണം നിയമകാര്യങ്ങള്‍ക്ക് ചെലവാക്കുകയാണ്’ -റുഷ്ദി അഭിപ്രായപ്പെട്ടു. 

ട്രംപ് എങ്ങനെ പെരുമാറുന്നു എന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധേയമാകുന്നത്,  അല്ലാതെ ഹിലരി ക്ളിന്‍റന്‍ അയക്കാത്ത ഇ-മെയിലുകളല്ല. അടുത്ത പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ റുഷ്ദി അമേരിക്കന്‍ ജനതയോട് ആവശ്യപ്പെട്ടു. ഭീകരതയെയും കുടിയേറ്റത്തെയുംകുറിച്ച് പ്രാവര്‍ത്തികമല്ലാത്ത പരിഹാരമാണ് ട്രംപ് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ. റൗളിങ് അഭിപ്രായപ്പെട്ടു.  നിശാക്ളബുകളില്‍ പ്രശ്നക്കാരെ പുറത്താക്കുന്നവരുടെ മനോനിലയാണ് ട്രംപിനെന്നും ഹാരി പോട്ടറിന്‍െറ കര്‍ത്താവായ റൗളിങ് പറഞ്ഞു.

Tags:    
News Summary - JK Rowling Has Tweeted About Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.