വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡെമോക്രാറ്റിക് പ്രൈമറിയുടെ രണ്ടാമത ് ‘സൂപ്പർ ചൊവ്വ’ പോരാട്ടത്തിൽ മുൻ വൈസ് പ്രസിഡന്‍റ് ജോ ൈബഡന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച മൂ ന്നു സംസ്ഥാനങ്ങളിൽ ബൈഡൻ എതിരാളി ബേണി സാൻഡേഴ്സിനെ പിന്നിലാക്കി.
മിഷിഗൻ, മിസൗറി, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വൻ ഭൂരിപക്ഷത്തിലാണ് ജയം ആവർത്തിച്ചത്. ഇദാഹോയിലും ബൈഡനാണ് ലീഡ് ചെയ്യുന്നത്. കറുത്ത വർഗക്കാരിൽ നിന്ന് ലഭിച്ച പിന്തുണയാണ് ഇദ്ദേഹത്തെ തുണച്ചത്. വാഷിങ്ടൺ, നോർത്ത് ഡക്കോട്ട എന്നിവിടങ്ങളിൽ സാൻഡേഴ്സ് മുന്നിട്ടു നിൽക്കുന്നു.
മാർച്ച് നാലിന് 14 സംസ്ഥാനങ്ങളിൽ നടന്ന പ്രൈമറികളിൽ പത്തിടത്ത് ജോ ബൈഡനും നാലിടത്ത് ബേണി സാൻഡേഴ്സും വിജയിച്ചിരുന്നു. മാർച്ച് 14ന് നോർത്ത് മരിയാനാസ്, 17ന് ഫ്ലോറിഡ, ഇല്ലിനോയിസ്, ഒാഹിയോ, അരിസോണ, 24ന് ജോർജിയ, 29ന് പ്യൂട്ടോറിക്ക, ഏപ്രിൽ നാലിന് ലൂസിയാന, ഹവായ്, അലാസ്ക, വ്യോമിങ്, ഏഴിന് വിസ്കോസിൻ, 28ന് ന്യൂയോർക്ക്, പെൻസിൽവാനിയ, മേരിലാൻഡ്, കണക്ടികട്ട്, റോഡ് ഐലൻഡ്, ഡെലവെയർ എന്നിവിടങ്ങളിൽ പ്രൈമറികൾ നടക്കും.
മേയ് രണ്ടിന് കൻസാസ്, ഗുആം, മേയ് അഞ്ചിന് ഇൻഡ്യാന, 12ന് നെബ്രാസ്ക, വെസ്റ്റ് വെർജീനിയ, 19ന് ഒറിഗോൺ, കെന്‍റുകി, ജൂൺ രണ്ടിന് ന്യൂ ജെഴ്സി, ന്യൂ മെക്സികോ, വാഷിങ്ടൺ ഡി.സി, മൊറ്റാനോ, സൗത്ത് ഡെക്കോട്ട, ജൂൺ ആറിന് വിർജിൻ ഐലൻഡിലും ഡെമോക്രാറ്റുകളുടെ പ്രൈമറികൾ നടക്കും.
ഡെമോക്രാറ്റുകളുടെ കൺവെൻഷൻ ജൂലൈ 13 മുതൽ 16 വരെ വിസ്കോൺസനിലും റിപ്പബ്ലിക്കൻ കക്ഷിയുടേത് ആഗസ്റ്റ് 24നും 27നുമിടയിൽ നോർത്ത് കരോലൈനയിലും നടക്കും. പ്രൈമറിയിൽ ഓരോ സംസ്ഥാനത്തു നിന്നും ഓരോ സ്ഥാനാർഥിക്കും ലഭിച്ച പ്രതിനിധികൾ കൺവെൻഷനിൽ വോട്ട് രേഖപ്പെടുത്തും. ഇതിൽ 50 ശതമാനത്തിലധികം വോട്ടു ലഭിക്കുന്നയാളാകും പ്രസിഡന്‍റ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.