ഹൊണൊലുലു: യാത്രാനിരോധം സംബന്ധിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ നിയമം നടപ്പിലാക്കുന്നത് തടഞ്ഞ നടപടിയിൽ വ്യക്തത വേണമെന്ന അമേരിക്കൻ സർക്കാരിന്‍റെ ആവശ്യവും ഫെഡറൽ ജഡ്ജി തള്ളിക്കളഞ്ഞു. ആറ് രാജ്യങ്ങളിലുള്ളവർക്ക് അമേരിക്കൻ സർക്കാർ ഏർപ്പെടുത്തിയ യാത്രാനിരോധം കോടതിയുടെ ഇടപെടൽ മൂലം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ട്രംപ് നിയമം പുതുക്കിയിരുന്നു. ഇത് നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം ഹവായ് ഫെഡറൽ കോടതി തടഞ്ഞിരുന്നു. ഈ നടപടിലാണ് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചത്.
തന്‍റെ ഉത്തരവിൽ ഒരു അവ്യക്തതയും നിലനിൽക്കുന്നില്ലെന്ന് അറിയിച്ചാണ് ഫെഡറൽ കോടതി ജഡ്ജ് ഡെറിക് വാട്സൻ സർക്കാരിന്‍റെ ആവശ്യം തളളിയത്.
ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ആഗോളതലത്തിൽ അഭയാർഥികൾക്ക് അമേരിക്കയിൽ പ്രവേശിക്കാൻ നിരോധനമില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ എന്ത് തുടർനടപടികൾ എടുക്കണമെന്ന് ആലോചിക്കാൻ ഫെഡറൽ സർക്കാറിനും ജഡ്ജി നിർദേശം നൽകിയിട്ടുണ്ട്.
വാഷിങ്ടൺ, മേരിലാൻഡ് ഫെഡറൽ കോടതികളും നേരത്തേ ഇതിന് സമാനമായ വിധികൾ പുറപ്പെടുവിച്ചിരുന്നു. യു.എസിലെ പകുതിയിലധികം സ്റ്റേറ്റുകളും ട്രംപിന്‍റെ യാത്രവിലക്കിനെതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.