വാഷിങ്ടൺ: 2020ൽ നടക്കുന്ന യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട ്ടിയുടെ സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വംശജയായ സെനറ്റർ കമല ഹാരിസ് പ്രച ാരണത്തിന് ആരംഭം കുറിച്ചു. തെൻറ ജന്മനാടായ കാലിഫോർണിയയിലെ ഒക്ലഹോമയിൽ നടന് ന പരിപാടിയിലാണ് കമല പ്രചാരണത്തിന് തുടക്കമിട്ടത്.
ആദ്യ പ്രചാരണ പ്രസംഗത്തിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭരണത്തെ കമല രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ട്രംപിെൻറ കീഴിൽ രാജ്യത്തെ ജനാധിപത്യം മുമ്പില്ലാത്തവിധം ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹത്തിെൻറ ആഭ്യന്തര, വിദേശ നയങ്ങൾ അംഗീകരിക്കാനാവാത്തതാണെന്നും കമല കുറ്റപ്പെടുത്തി.
2016 മുതൽ സെനറ്റ് അംഗമായ 54കാരി പ്രസിഡൻറ് സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ളവരിൽ മുൻനിരയിലുള്ള നേതാവാണ്. തമിഴ്നാട്ടിൽനിന്ന് യു.എസിലെത്തിയ ശ്യാമള ഗോപാലെൻറയും ജമൈക്കയിൽനിന്ന് കുടിയേറിയ ഡോണൾഡ് ഹാരിസിെൻറയും മകളാണ് കമല.
ട്രംപിനെതിരെ മത്സരിക്കാൻ കൊതിച്ച് കോടീശ്വരൻ ഹൊവാർഡ് ഷുൾട്സ്
വാഷിങ്ടൺ: 2020ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹിക്കുന്നതായി കോടീശ്വരൻ ഹൊവാർഡ് ഷുൾട്സ്. സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന പരിപാടിക്കിടെയാണ് മുൻ സ്റ്റാർബക്ക്സ് സി.ഇ.ഒ മനസ്സുതുറന്നത്. ‘‘പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗൗരവമായി ആലോചിക്കുകയാണ്. ഇരുപാർട്ടികളിൽനിന്നും അകലം പാലിച്ച് സ്വതന്ത്ര സ്ഥാനാർഥിയായിട്ടാവും മത്സരിക്കുക’’ -ഷുൾട്സ് പറഞ്ഞു. തെൻറ സ്ഥാനാർഥിത്വം ട്രംപിെൻറ എതിർ ക്യാമ്പിലെ വോട്ടുകൾ ചിതറാനും അതുവഴി റിപ്പബ്ലിക്കൻ നേതാവിന് തുടർച്ചയായ രണ്ടാമൂഴം ലഭിക്കാനും അവസരമൊരുക്കുമെന്ന വാദം അദ്ദേഹം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.