സിയോൾ: ഉത്തരകൊറിയൻ എകാധിപതി കിം ജോങ് ഉന്നിെൻറ സഹോദരൻ കിം ജോങ് നാമിെൻറ മരണത്തിന് കാരണമായത് രാസായുധമെന്ന് മലേഷ്യൻ പൊലീസ്. നാഡികളുമായി ബന്ധപ്പെട്ട വി.എക്സ് എജൻറ് രാസായുധമാണ് നാമിനെ കൊല്ലാൻ ഉപയോഗിച്ചതെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. വലിയ നാശത്തിന് വേണ്ടി ഉപയോഗിക്കുന്ന രാസായുധമായാണ് യു.എൻ ഇതിനെ കണക്കാക്കുന്നത്. സിറിയയിലെ യുദ്ധത്തിലും മറ്റ് പല സ്ഥലങ്ങളിലും ഇത് ഉപയോഗിച്ചതായി സംശയമുയർന്നിരുന്നു.
നാഡികളുമായി ബന്ധപ്പെട്ട വി.എക്സ് എജൻറ് ത്വക്കിലൂടെയാണ് ശരീരത്തിലെത്തുന്നത്. ഇതിെൻറ സാന്നിധ്യം ശരീരത്തിന് കടുത്ത അസ്വസ്ഥതകൾക്ക് കാരണമാവും. ശരീരത്തിലെത്തിയ രാസവസ്തുവിെൻറ തോതനുസരിച്ച് മിനുറ്റുകൾക്കകം തന്നെ ഇത് മൂലം മരണം സംഭവിക്കാം.
ഫെബ്രുവരി 13നാണ് നാം ആക്രമണത്തിനിരയായത്. തന്നെ സമീപിച്ച് സ്ത്രീകൾ തെൻറ മുഖത്ത് രാസവസ്തു സ്പ്രേ ചെയ്താതായി മരണത്തിന് മുമ്പ് കിം ജോങ് നാം പറഞ്ഞിരുന്നു. നാമിനെ ആക്രമിക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങളിലും രാസായുധം സ്പ്രേ ചെയ്യുന്നതിെൻറ തെളിവുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.