ന്യൂയോർക്: രണ്ടാം ട്രംപ്-കിം ഉച്ചകോടിക്ക് സാധ്യത തേടി ഉത്തര കൊറിയൻ പ്രസിഡൻറ് കിം േജാങ് ഉന്നിെൻറ വലംകൈയും വർക്കേഴ്സ് പാർട്ടി വൈസ് ചെയർമാനുമായ കിം യോങ് ചോൽ യു.എസിലെത്തി. പ്രസിഡൻറ് ഡോണൾഡ് ട്രംപിനുള്ള കിമ്മിെൻറ കത്തുമായാണ് ചൈനവഴി ചോൽ യു.എസിലെത്തിയത്. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി ഇദ്ദേഹം ചർച്ച നടത്തും. രണ്ടാം ഉച്ചകോടി വിയറ്റ്നാമിലാകും നടക്കുക എന്ന് റിപ്പോർട്ടുണ്ട്. സിംഗപ്പൂരിലാണ് ട്രംപും കിമ്മും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.