മലാല പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും 

യുനൈറ്റഡ് നാഷൻസ്: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉൗന്നൽ നൽകുമെന്ന് സമാധാന നൊബേൽ ജേതാവ് മലാല യൂസുഫ്സായ്. യു.എൻ സമാധാനദൂതയായി നിയോഗിക്കപ്പെട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. ലിംഗസമത്വത്തിനായി ആൺകുട്ടികൾ മുന്നിട്ടിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും മലാല പറഞ്ഞു. അഭിമാനമുള്ള മുസ്ലിമായാണ് അവർ സ്വയം വിശേഷിപ്പിച്ചത്. 

ഇസ്ലാമെന്നാൽ സമാധാനമാണെന്നും മുസ്ലിംകളെ തീവ്രവാദികളും ജിഹാദികളുമായി ചിത്രീകരിക്കുന്നതിൽ നിരാശയുണ്ടെന്നും മലാല അഭിപ്രായപ്പെട്ടു. 
ചുരുക്കംചില തീവ്രവാദികളെ നോക്കുന്നതിനു പകരം ജനങ്ങൾ തന്നെയും സമാധാനത്തോടെ ജീവിക്കുകയും സമാധാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന മറ്റ് മുസ്ലിംകളെയും ശ്രദ്ധിക്കേണ്ടതാണെന്ന് അവർ കൂട്ടിച്ചേർത്തു. 
തജികിസ്താൻ 

Tags:    
News Summary - malala yousf sai education minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.